Latest NewsNewsIndia

അഗ്നിപഥ്, തൊഴിലില്ലായ്‌മ: രാജ്യതലസ്ഥാനത്ത് എ എ റഹീമിന്റെ നേതൃത്വത്തിൽ പ്രതിഷേധം

വനിത പ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദ്ദിച്ചു.

ന്യൂഡൽഹി: കർഷക സമര മാതൃകയിൽ പ്രതിഷേധത്തിനൊരുങ്ങി ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ. അഗ്നിപഥ്, തൊഴിലില്ലായ്‌മ എന്നിവ ഉയർത്തി ഡൽഹി ജന്ദർ മന്തറിൽ എ.എ റഹീം എം.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടത്തുക. 12 ഇടത് വിദ്യാർത്ഥി – യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീം പറഞ്ഞു.

എന്നാൽ, രാജ്യതലസ്ഥാനത്ത് അഗ്നിപഥിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസിന്റെ അതിക്രമത്തില്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് എ.എ റഹീം എം.പി പരാതി നല്‍കി. ‘ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും ഡല്‍ഹി പൊലീസ് കാണിച്ചില്ല. വനിത പ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദ്ദിച്ചു. ഡല്‍ഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണം’- എം.പിമാര്‍ പരാതിയില്‍ പറയുന്നു.

Read Also: അഗ്നിപഥ്: പ്രവേശനം തേടാൻ യുവാക്കളുടെ കുത്തൊഴുക്ക്, വെറും 3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ

അതേസമയം, അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button