KeralaLatest NewsNewsBusiness

പ്രവർത്തനരഹിതമായി എസ്ബിഐ ബാങ്കിംഗ് ഇടപാടുകൾ, തകരാർ ഉടൻ പരിഹരിച്ചേക്കും

സെർവർ തകരാറിനെ തുടർന്നാണ് സേവനങ്ങൾക്ക് തടസം നേരിട്ടതെന്ന് എസ്ബിഐ വിശദീകരണം നൽകി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനരഹിതമായി. രാജ്യവ്യാപകമായാണ് സേവനങ്ങൾക്ക് തടസം നേരിട്ടത്. രണ്ടര മണിക്കൂറോളമാണ് സേവനങ്ങൾ നിശ്ചലമായത്.

ബാങ്കുകളുടെ ശാഖകൾ മുഖാന്തരമുള്ള ഇടപാടുകൾക്കും തടസം നേരിട്ടിട്ടുണ്ട്. കൂടാതെ, എടിഎം, യുപിഐ എന്നിവ വഴിയുള്ള പണമിടപാടുകളും മുടങ്ങി.

Also Read: കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്: പിണറായി വിജയനെ ജസ്റ്റിസ് പിള്ളയോട് ഉപമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

റിപ്പോർട്ടുകൾ പ്രകാരം, സെർവർ തകരാറിനെ തുടർന്നാണ് സേവനങ്ങൾക്ക് തടസം നേരിട്ടതെന്ന് എസ്ബിഐ വിശദീകരണം നൽകി. തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സേവനങ്ങൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കുമെന്നും എസ്ബിഐ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button