Latest NewsNewsLife StyleHealth & Fitness

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ സംഭവിക്കുന്നത്

ആരോഗ്യവും ഭക്ഷണവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം. ഒരു നേരത്തെ ഭക്ഷണം മുടക്കിയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ. പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച് സംശയമുണ്ടാകും. ചിലര്‍ തടി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക. മറ്റ് ചിലര്‍ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍, ഇത് മാത്രമാണോ സംഭവിക്കുന്നത്.

ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ക്ഷീണം പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. ഭക്ഷണം ഒഴിവാക്കിയാല്‍ ഉണ്ടാകാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തടി കൂടാം…

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ ആവും അവസാനിക്കുക. വിശപ്പ് സഹിക്കാന്‍ കഴിയാതെ അമിതമായി ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടാവുക. തടി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ സഹായിക്കില്ല. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

Read Also : കാണ്‍പൂരില്‍ കലാപ ശ്രമം: കലാപകാരികള്‍ക്ക് ഫണ്ട് നല്‍കിയ മൊഹ്ദ് വാസിയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി

മാനസികനിലയെ ബാധിക്കാം…

വിശക്കുമ്പോള്‍ ചിലര്‍ക്ക് ദേഷ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കാതിരുന്നാല്‍ മാനസികനിലയെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. ഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കിയാല്‍ ദേഷ്യം, ഉത്കണ്ഠ എന്നിവ ഉണ്ടാകാം.

ശ്രദ്ധ കുറയാം…

നമ്മുടെ തലച്ചോര്‍ ഗ്ലൂക്കോസിന്റെ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ ശ്രദ്ധിക്കാനുള്ള കഴിവും ഇല്ലാതാകും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, ശ്രദ്ധക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.

ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകും…

ഭക്ഷണം ഒഴിവാക്കിയാല്‍ ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകും. വളരെ കുറച്ച് കാലറി മാത്രമേ ഉണ്ടാകൂ. ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകുന്നത് ഭാരം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്.

തലചുറ്റല്‍ ഉണ്ടാകാം…

ഭക്ഷണം ഒഴിവാക്കുന്നത് ശീലമാക്കിയാല്‍ ക്ഷീണം ഉണ്ടാകുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്യും. രക്തസമ്മര്‍ദ്ദം കുറയാനുള്ള സാധ്യതയും കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button