MalappuramKeralaLatest NewsNews

ചാലിയാറിൽ നീർനായ ആക്രമണം : കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു

അങ്ങാടിയിൽ ഉണ്ണിമോയിനെയാണ് നീർനായ ആക്രമിച്ചത്

മലപ്പുറം: ചാലിയാറിൽ നീർനായ ആക്രമണം. കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു.

മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെയാണ് നീർനായ ആക്രമിച്ചത്. ഒപ്പം ഒരു വിദ്യാർത്ഥിനിക്കും കടിയേറ്റിട്ടുണ്ട്.

Read Also : നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു – സത്യാവസ്ഥ എന്ത്?

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സീൻ നൽകി. ഒറ്റയാൻ നീർനായയാണ് ഇവരെ ആക്രമിച്ചത്. ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂർ ഭാഗത്ത് നീർനായ ആക്രമണം ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button