Latest NewsNewsIndia

18 ദിവസത്തിനിടെ എട്ട് തകരാര്‍: സ്‌പൈസ് ജെറ്റിന് നോട്ടീസ് അയച്ച് ഡി.ജി.സി.എ

പറന്നുയർന്ന ഉടൻ ക്യാബിനിൽ പുക കണ്ടതിനെ തുടർന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായതിനെ തുടർന്നും സ്‌പൈസ് ജെറ്റ് വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്തിരുന്നു

ഡൽഹി: വിമാനങ്ങളില്‍ തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡി.ജി.സി.എ. കഴിഞ്ഞ 18 ദിവസത്തിനിടെ എട്ട് തവണയാണ് സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങൾക്ക് തകരാറുകള്‍ സംഭവിച്ചത്. തുടർച്ചയായി സര്‍വീസ് തടസപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതിനെത്തുടർന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നടപടി.

കഴിഞ്ഞ ദിവസം, ചൈനയിലേക്കുള്ള കാര്‍ഗോ വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ തകരാറിലായതോടെ കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ കൊല്‍ക്കത്ത-ചോങ്കിംഗ് ബോയിംഗ് 737 ചരക്ക് വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ടേക്ക് ഓഫിനു ശേഷം കാലാവസ്ഥാ റഡാറിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന്, പൈലറ്റ് കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി കൊല്‍ക്കത്തയില്‍ ഇറക്കിയതായി സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി.

‘ഭർത്താവ് മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് സ്വപ്നം കണ്ടു’: ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ച് ഭാര്യ

അതേസമയം, ഡൽഹിയിൽ നിന്നും ദുബായിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനവും യന്ത്രത്തകരാറിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലിറക്കി. കറാച്ചിയിലെ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചു. കറാച്ചിയിൽ നിന്നും മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ദുബായിലെത്തിച്ചത്.

ഇന്ധന ചോർച്ചയുണ്ടെന്ന് പൈലറ്റുമാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

‘റഷ്യ ഗ്യാസ് സപ്ലൈ സമ്പൂർണമായി കട്ട് ചെയ്യും’: മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ

എന്നാൽ, വിമാനം ലാൻഡ് ചെയ്തതിന് ശേഷം അധികൃതർ നടത്തിയ പരിശോധനയിൽ, ഇന്ധന ചോർച്ചയുണ്ടായതിന് തെളിവൊന്നും ലഭിച്ചില്ല. ഇൻഡിക്കേറ്റർ ലൈറ്റിലാണ് തകരാറുണ്ടായതാണെന്നും പരിശോധനയിൽ കണ്ടെത്തി. അടുത്തിടെ, പറന്നുയർന്ന ഉടൻ ക്യാബിനിൽ പുക കണ്ടതിനെ തുടർന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായതിനെ തുടർന്നും സ്‌പൈസ് ജെറ്റ് വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button