Latest NewsFootballNewsSports

പോച്ചെറ്റീനോയെ പുറത്താക്കി പിഎസ്‌ജി: പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

പാരീസ്: അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ പുറത്താക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി. നെയ്മർ, മെസ്സി, എംബപ്പെ എന്നീ സൂപ്പർതാരങ്ങളുണ്ടായിട്ടും ചാമ്പ്യൻസ് ലീഗ് നേടാനാകാത്തതാണ് അർജന്റീനിയൻ പരിശീലകന് തിരിച്ചടിയായത്. കഴിഞ്ഞ സീസണിൽ കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയാണ് പിഎസ്‌ജി പോച്ചെറ്റീനോയെ പരിശീലകനായി നിയമിച്ചത്.

ഈ സീസണിൽ പോച്ചെറ്റീനോയ്ക്ക് കീഴിൽ പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ ചാമ്പ്യന്മാരായിരുന്നു. അതേസമയം, പോച്ചെറ്റീനോയുടെ പകരക്കാരനായി ഫ്രഞ്ച് ലീഗില്‍ നൈസ് ക്ലബ്ബിന്‍റെ പരിശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയറെയാണ് ടീമിന്‍റെ പുതിയ പരിശീലകനായി പിഎസ്ജി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ, മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനും ഫ്രാന്‍സിന്‍റെ ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ പോച്ചെറ്റീനോയുടെ പകരക്കാരനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read Also:- സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി..

ക്രിസ്റ്റഫ് ഗാൾട്ടിയറുമായി കഴിഞ്ഞ മാസം തന്നെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഇക്കാര്യം രഹസ്യമല്ലെന്നും പിഎസ്ജി ഉടമ നസീര്‍ അല്‍ ഖിലാഫി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ, പോച്ചെറ്റീനയെ ക്ലബ്ബ് കൈവിടുമെന്ന് ഉറപ്പായിരുന്നു. ഫ്രഞ്ച് ലീഗില്‍ നൈസ് ക്ലബ്ബിന്‍റെ പരിശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയർ ലീഗ് വണ്‍ സീസണില്‍ നൈസിനെ അഞ്ചാം സ്ഥാനത്തെത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button