Latest NewsNewsIndia

സുരക്ഷാ വീഴ്ച: പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

സുരക്ഷാ വീഴ്ചയെ തുടർന്ന്, ഐ.പി.എസ് ഉദ്യോഗസ്ഥനായ വിവേക് സഹായിയെ മമതയുടെ സുരക്ഷാ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി.

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ കടുത്ത നടപടിയുമായി സർക്കാർ. സംഭവത്തിൽ,
പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബുധനാഴ്ച ത്രിതല സുരക്ഷ ഭേദിച്ച് ഒരാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുത്തത്.

Read Also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

സുരക്ഷാ വീഴ്ചയെ തുടർന്ന്, ഐ.പി.എസ് ഉദ്യോഗസ്ഥനായ വിവേക് സഹായിയെ മമതയുടെ സുരക്ഷാ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി. പകരം പിയൂഷ് പാണ്ഡെ ഐ.പി.എസിന് ചുമതല നല്‍കി.എ.ഡി.ജി കറക്ഷണല്‍ സര്‍വീസ് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പിയൂഷ് പാണ്ഡെ. സുരക്ഷാ ചുമതലയുണ്ടായിരുന്ന ശംഖ ശുഭ്ര ചക്രബര്‍ത്തിയെ കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷ്ണറായി നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button