Latest NewsInternational

‘ജോലി വല്ലതുമുണ്ടോ’: പ്ലേസ്മെന്റ് ഏജൻസിക്ക് മുൻപിൽ ബോറിസ് ജോൺസന്റെ പ്രതിമ

ലണ്ടൻ: പ്ലേസ്മെന്റ് ഏജൻസിക്ക് മുൻപിൽ ബോറിസ് ജോൺസന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. ലോകപ്രശസ്തമായ മാംതുസാദ്സ് മെഴുകുപ്രതിമ മ്യൂസിയമാണ് ജോൺസനിട്ട് ഇങ്ങനെ ഒരു പണി കൊടുത്തത്.

ലങ്കാഷയറിലെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലുള്ള മ്യൂസിയത്തിലെ ബാക്ക് പൂൾ ഡിസ്പ്ലേ പ്രതിമയാണ് തെരുവിലൊരു തൊഴിലന്വേഷണ സ്ഥാപനത്തിനു മുന്നിലായി മാംതുസാദ്സ് അധികൃതർ സ്ഥാപിച്ചത്. കൈകളും അരക്കെട്ടിൽ കുത്തി, തന്റെ സിഗ്നേച്ചർ ഹെയർ സ്റ്റൈലുമായാണ് ബോറിസ് ജോൺസന്റെ പ്രതിമ നിൽക്കുന്നത്.

Also read: ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാന്താരിമുളക്

രണ്ട് ദിവസം മുൻപാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി സ്ഥാനത്തു നിന്നും ബോറിസ് ജോൺസൺ രാജിവെച്ചത്. കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ ആഭ്യന്തര സംഘർഷമാണ് രാജിക്ക് കാരണം. ജോൺസന്റെരാജിക്ക് ആഴ്ചകൾ മുൻപായി 50ഓളം മന്ത്രിമാരും രാജി സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button