Latest NewsNewsSaudi ArabiaInternationalGulf

ഹജ്: വിദേശ തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു

മക്ക: വിദേശ ഹജ് തീർത്ഥാടകർക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഹജ്, ഉംറ മന്ത്രാലയം. മികച്ച ചികിത്സ, സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കിയാൽ യാത്ര പുറപ്പെടുന്നത് വരെ ഹോട്ടൽ താമസം, മരിച്ച തീർത്ഥാടകരുടെ മൃതദേഹം ആവശ്യമെങ്കിൽ നാട്ടിൽ എത്തിക്കുക തുടങ്ങിയവയെല്ലാം ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടും.

Read Also: പത്തനംതിട്ടയെ നടുക്കി കൊടും പീഡന പരമ്പര: പ്രായപൂര്‍ത്തിയാവാത്ത മകളെ മണിക്കൂറുകൾക്ക് വിലപേശി വിറ്റ് അമ്മയും കാമുകനും

അതേസമയം, കോവിഡ് പിടിപെടുന്നവർക്ക് ഐസൊലേഷൻ, ക്വാറന്റെയ്ൻ ചെലവ് എന്നിവയും ഇൻഷുറൻസിന്റെ പരിധിയിൽ വരും. കൂടുതൽ വിവരങ്ങൾക്ക് 800 440008 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.enaya-ksa.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഹജ്, ഉംറ മന്ത്രാലയത്തിന്റെയും സൗദി സെൻട്രൽ ബാങ്കിന്റെയും മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read Also: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button