ThrissurKeralaNattuvarthaLatest NewsNews

ബൈക്ക് അ​പ​ക​ടം: നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

വേ​ലൂ​ർ ആ​ർ​എം​എ​സ് സ്കൂ​ളി​നു സ​മീ​പം സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കും, കേ​ച്ചേ​രി പ​ട്ടി​ക്ക​ര റേ​ഷ​ൻ​ക​ട​യ്ക്കു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ർ​ക്കും ആണ് പ​രി​ക്കേ​റ്റത്

വേ​ലൂ​ർ: വേ​ലൂ​രി​ലും കേ​ച്ചേ​രി​യി​ലു​മു​ണ്ടാ​യ ബെെ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്കേറ്റു. വേ​ലൂ​ർ ആ​ർ​എം​എ​സ് സ്കൂ​ളി​നു സ​മീ​പം സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കും, കേ​ച്ചേ​രി പ​ട്ടി​ക്ക​ര റേ​ഷ​ൻ​ക​ട​യ്ക്കു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ർ​ക്കും ആണ് പ​രി​ക്കേ​റ്റത്.

ഇ​ന്ന​ലെ രാ​വി​ലെ 8.25നാ​യി​രു​ന്നു വേ​ലൂരിലെ അ​പ​ക​ടം നടന്നത്. ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി അ​ന്തി​ക്കാ​ട് വീ​ട്ടി​ൽ ബാ​സ്റ്റി​ൻ സിം​ഗി​ന്‍റെ ഭാ​ര്യ നി​ത (34), വേ​ലൂ​ർ കു​റു​മാ​ൽ സ്വ​ദേ​ശി ഗോ​ൾ​ഡ്സ്മി​ത്ത് വീ​ട്ടി​ൽ വി​ന​യ​കു​മാ​റി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന (22) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Read Also: സ്വർണം, മദ്യം, പുകയില എന്നിവ നിയന്ത്രിത വ്യാപാര പട്ടികയിൽ, മറ്റ് ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് അറിയാം

കേ​ച്ചേ​രി പ​ട്ടി​ക്ക​ര റേ​ഷ​ൻ​ക​ട​യ്ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ചാ​ലി​ശേ​രി സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ അ​ബു​ബ​ക്ക​റി​ന്‍റെ മ​ക​ൻ നൗ​ഷാ​ദ് (48), മ​ണ​ലി ത​രി​ച്ച​പ​റ​മ്പി​ൽ അ​ബു​വി​ന്‍റെ മ​ക​ൻ ഹാ​സിം (18) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button