Latest NewsNewsIndia

തോൽവി ഉറപ്പിച്ചെങ്കിലും കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിൽ യശ്വന്ത് സിൻഹ

10,86,431 ആണ് ഇലക്ടറൽ കോളജിലെ ആകെ വോട്ട് മൂല്യം.

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വിജയം ഉറപ്പാണെങ്കിലും 2019ൽ മീരാകുമാറിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 52,033 വോട്ടുമൂല്യം അധികം നേടി 4,19,347 വോട്ട് മൂല്യം സ്വന്തമാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ശിവസേനയും ജെ.എം.എമ്മും എൻ.ഡി.എ പക്ഷത്തേക്ക് ചാഞ്ഞത് പ്രതിപക്ഷ ഐക്യത്തിന് തന്നെ വളരെ ക്ഷീണമായി.

എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ട് തന്നെയാണ് പ്രതിപക്ഷ ഐക്യനിര യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥി ആക്കിയത്. 10,86,431 ആണ് ഇലക്ടറൽ കോളജിലെ ആകെ വോട്ട് മൂല്യം. 26 സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പിന്തുണച്ച പാർട്ടികളിലെ എം.എൽ.എമാർ കൂറുമാറാതെ വോട്ട് ചെയ്താൽ 2,62,220 വോട്ട് മൂല്യമാണ് യശ്വന്ത് സിൻഹക്ക് ലഭിക്കുക.

Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി

എം.പിമാരിൽ നിന്നും 1,65,900 വോട്ട് മൂല്യവും. അങ്ങിനെയെങ്കിൽ ആകെ വോട്ട് മൂല്യം 4,19,347. അതായത് 38.59 ശതമാനം. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തപ്പെട്ടാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികളിൽ ഏറ്റവുമധികം വോട്ട് മൂല്യം നേടുന്ന നേതാവാകും യശ്വന്ത് സിൻഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button