Latest NewsUAENewsSaudi ArabiaInternationalGulf

സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകും: യുഎഇ പ്രസിഡന്റ്

ജിദ്ദ: സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അറബ് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയുടെ വളർച്ചയ്ക്കും ലോക സമാധാനത്തിനും സഹായകരമാകുന്ന സമതുല വിദേശ നയമാണ് യുഎഇയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് എം.എം. മണിയുടെ ഓരോ പ്രസ്താവനകളും: രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മേഖലയിൽ സമാധാനം ഉറപ്പിക്കാനുള്ള മാർഗം യുദ്ധമല്ലെന്നും രാജ്യാന്തര നിയമങ്ങൾ പാലിച്ചും നയതന്ത്ര ഇടപെടലിൽ കൂടിയും വേണം സംഘർഷത്തിന് അയവ് വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമാധാനം, ചർച്ച, സഹവർത്തിത്വം എന്നിവയിലാണ് രാജ്യം വിശ്വസിക്കുന്നത്. മേഖലയുടെ നവോത്ഥാനവും ലോക ക്രമത്തിൽ പങ്കാളിത്തവും ഉറപ്പാക്കുമ്പോൾ മനുഷ്യരുടെ സുഗമമായ ജീവിതവും ഉറപ്പാക്കണം. സാമ്പത്തിക സഖ്യത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയിലുടെയും പുതിയ സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിലൂടെയും ഇപ്പോഴത്തെ വെല്ലുവിളികളെ മറികടക്കാം. കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ക്ഷാമം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നിർണായക ചുമതലകൾ ഏറ്റെടുക്കാൻ സജ്ജമാണ്. അമേരിക്കയുമായും അറബ് രാജ്യങ്ങളുമായുമുള്ള യുഎഇയുടെ ബന്ധം ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇ എല്ലാക്കാലത്തും ലോകത്തിന്റെ സ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഉറച്ച പിന്തുണ നൽകുന്ന രാജ്യമാണ്. ആ നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘മേഘവിസ്ഫോടനം ഗൂഢാലോചന, തെലങ്കാനയിലെ മഴയ്ക്ക് പിന്നിൽ വിദേശ കൈകൾ’: മുഖ്യമന്ത്രി കെ.സി.ആർ

shortlink

Related Articles

Post Your Comments

Related Articles


Back to top button