CricketLatest NewsNewsSports

ജീവിക്കാന്‍ അനുവദിക്കുക, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല: ലളിത് മോദി

മാഞ്ചസ്റ്റർ: നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നതായി ഐപിഎൽ മുൻ ചെയർമാനും ഐപിഎല്‍ എന്ന ആശയത്തിന്‍റെ പിതാവുമായ ലളിത് മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നിരവധി ആളുകൾ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, പരിഹാസത്തിനെതിരെ പ്രതികരിക്കുകയാണ് ലളിത് മോദി. എന്തിനാണ് നിങ്ങളുടെ പരിഹാസമെന്നാണ് ലളിത് മോദി ചോദിക്കുന്നത്.

‘നമ്മള്‍ ഇപ്പോഴും പിറകിലുള്ള ഏതോ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. രണ്ട് പേര്‍ക്ക് സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, രണ്ട് പേര്‍ തമ്മിലുള്ള ബന്ധം വളരുകയും നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഗോസിപ്പുകള്‍ പറഞ്ഞ് നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വിഡ്ഢികളാവാന്‍ ശ്രമിക്കുകയാണ്’.

‘ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം. ശരിയായ വാര്‍ത്തകള്‍ എഴുതാന്‍ ശ്രമിക്കൂ. ഏതെങ്കിലും വ്യക്തികള്‍ക്ക് ഉയര്‍ച്ചയുണ്ടായാല്‍, അത് ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്. ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചാണ് നില്‍ക്കുന്നത്. അതുപോലെ നിങ്ങള്‍ക്കും സാധിക്കും. വ്യാജ മാധ്യമങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ഇപ്പോള്‍ നിങ്ങള്‍ ഹീറോസിനെ പോലെയാണ് പെരുമാറുന്നത്. ഒരു തവണയെങ്കിലും സത്യസന്ധത പുലര്‍ത്തുക’ ലളിത് മോദി ഇൻസ്റ്റയിൽ കുറിച്ചു.

Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ!

47-കാരിയായ സുസ്മിതാ സെൻ 1994ല്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയ വ്യക്തിയാണ്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button