Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കളർഫുൾ മസാലദോശ

നല്ല ചുവപ്പ് നിറത്തിൽ കളർഫുൾ ആയ മൊരിഞ്ഞ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്നു നോക്കാം.

ചേരുവകൾ

ബീറ്റ്റൂട്ട് – 2 എണ്ണം

ഉരുളക്കിഴങ്ങ് – 3 എണ്ണം

ക്യാരറ്റ് – 1 എണ്ണം

സവാള – 1 എണ്ണം

പച്ചമുളക് – 3 എണ്ണം

ഇഞ്ചി – 1 കഷണം

വെളുത്തുള്ളി – 3 എണ്ണം

മഞ്ഞൾപൊടി – 1/2 ടീസ്പൂൺ

കടുക്, ഉഴുന്നു പരിപ്പ് – 1/4 ടീസ്പൂൺ

കറിവേപ്പില – 1 തണ്ട്

ദോശമാവ്– ആവശ്യത്തിന്

Read Also : ശത്രുക്കളെ നശിപ്പിക്കുന്ന കാലഭൈരവ അഷ്ടകം

തയ്യാറാക്കുന്ന വിധം

കുക്കറിൽ ബീറ്റ്റൂട്ട്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് ഇവ വൃത്തിയാക്കി മൂന്നു വിസിൽ വേവിച്ച്, ചൂടാറിയശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു വയ്ക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ ഇട്ടിളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റണം. വഴന്നു വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക.

ശേഷം, ഉടച്ചു വച്ച പച്ചക്കറിക്കൂട്ടം മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് മസാലയുടെ പരുവം ആകും വരെ വേവിക്കാം. ചൂടാക്കിയ തവയിൽ എണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരമാവധി കനം കുറച്ച് വട്ടത്തിൽ പരത്തണം.

ഒരു വശം വേകുമ്പോൾ പുറമേ എണ്ണ പുരട്ടി തയാറാക്കിയ മസാലക്കൂട്ടിൽ നിന്ന് കുറച്ചു ദോശയുടെ മുകളിൽ വച്ച് ത്രികോണാകൃതിയിൽ മടക്കിയെടുത്താൽ മസാലദോശ റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button