Latest NewsNewsIndia

ഉത്തേജക മരുന്ന് ഉപയോഗിച്ചു: ഇന്ത്യൻ താരങ്ങൾ പിടിയിൽ

അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്പ്രിന്റര്‍ ധനലക്ഷ്മിയുടെ സാമ്പിള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലായത്. ഇരുവരും നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇരുവരെയും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.

അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്പ്രിന്റര്‍ ധനലക്ഷ്മിയുടെ സാമ്പിള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. നിരോധിത സ്റ്റിറോയ്ഡിന്റെ സാന്നിധ്യമാണ് താരത്തിന്റെ സാമ്പിളില്‍ കണ്ടെത്തിയത്.

Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്

അതേസമയം, 2022 കോമൺ‌വെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നരേന്ദ്ര മോദി താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ്. പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button