AlappuzhaKeralaNattuvarthaLatest NewsNews

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം : പ്രതി പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട ത​ല​നാ​ട് മു​തു​കാ​ട്ട് വീ​ട്ടി​ൽ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (50) ആ​ണ് പി​ടി​യി​ലാ​യ​ത്

പൂ​ച്ചാ​ക്ക​ൽ: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​യാൾ പൊലീസ് പിടിയിൽ. ഈ​രാ​റ്റു​പേ​ട്ട ത​ല​നാ​ട് മു​തു​കാ​ട്ട് വീ​ട്ടി​ൽ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (50) ആ​ണ് പി​ടി​യി​ലാ​യ​ത്. പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

പാ​ണാ​വ​ള്ളി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാണ് ഇയാൾ പിടിയിലായത്. സം​ശ​യം തോ​ന്നിയ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.

Read Also : നാലുമണി ചായയ്ക്ക് എളുപ്പത്തിൽ തയ്യാറാക്കാം കടലപ്പരിപ്പ് കട്‌ലറ്റ്

ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​കം, മോ​ഷണക്കേസു​ക​ളി​ൽ പ്ര​തി​യാ​ണ് ജോ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button