IdukkiNattuvarthaLatest NewsKeralaNews

സ്റ്റേ വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്

ഇടുക്കി: ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്.

ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ ശൗചാലയത്തിൽ പോകാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

Read Also : അമിതഭാരം കുറയ്ക്കാൻ പരീക്ഷിക്കാം ചില ഒറ്റമൂലികൾ

ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈസൺവാലി ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ് ശ്രീജിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button