NewsTechnology

തുടർച്ചയായ രണ്ടാം പാദത്തിലും വരിക്കാരെ നഷ്ടപ്പെട്ട് നെറ്റ്ഫ്ലിക്സ്

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2 ലക്ഷം ഉപഭോക്താക്കളെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായിട്ടുള്ളത്

തുടർച്ചയായ രണ്ടാം പാദത്തിലും തിരിച്ചടി നേരിട്ട് നെറ്റ്ഫ്ലിക്സ്. ഇത്തവണ വരിക്കാരുടെ എണ്ണത്തിൽ വൻ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 9,70,000 ഉപഭോക്താക്കളെയാണ് രണ്ടാം പാദത്തിൽ നഷ്ടമായിട്ടുള്ളത്. ഇതോടെ, 221 ദശലക്ഷമാണ് ആകെ വരിക്കാർ.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2 ലക്ഷം ഉപഭോക്താക്കളെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായിട്ടുള്ളത്. കൂടാതെ, റഷ്യ- യുക്രൈൻ സംഘർഷത്തെ തുടർന്ന് റഷ്യയിൽ നിന്ന് പിന്മാറുന്നതായി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് 7 ലക്ഷം വരിക്കാരെ നഷ്ടമായിട്ടുണ്ട്. ഇത് ഓഹരി മൂല്യത്തിൽ വൻ ഇടിവാണ് ഉണ്ടാക്കിയത്.

Also Read: തെലങ്കാനയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുന്നു

കുടുംബാംഗങ്ങൾ അല്ലാത്തവർക്ക് പോലും സബ്സ്ക്രിപ്ഷൻ പങ്കുവയ്ക്കുന്നത് നെറ്റ്ഫ്ലിക്സിന്റെ വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിലെ 221 ദശലക്ഷം വരിക്കാരിൽ ഏകദേശം 10 കോടി കുടുംബങ്ങൾ പണം നൽകാതെയുളള സേവനമാണ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button