ThiruvananthapuramKeralaNattuvarthaLatest NewsNews

അ​മി​ത​വേ​ഗ​ത​യി​ലെത്തി​യ കാ​ർ ത​ട​ഞ്ഞ് പരിശോധിച്ചപ്പോൾ ലഭിച്ചത് മാരകായുധങ്ങൾ : മൂന്നുപേർ പിടിയിൽ

ക​ല്ലി​യൂ​ർ പാ​ല​പ്പൂ​ര് സി​എ​സ്ഐ പ​ള്ളി​യ്ക്ക് സ​മീ​പം ന​ട​ത്ത​ട്ടു​വി​ള വീ​ട്ടി​ൽ പാ​ല​പ്പൂ​ര് മ​നു എ​ന്നു​വി​ളി​ക്കു​ന്ന മ​നു കു​മാ​ർ (29) പാ​ല​പ്പൂ​ർ നെ​ടി​യ​വി​ള വീ​ട്ടി​ൽ ഉ​ണ്ണി (34) പു​ഞ്ച​ക്ക​രി മ​ണ്ണ​ക്ക​ല്ലു​വി​ള​യി​ൽ ആ​ഷി​ക് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വി​ഴി​ഞ്ഞം: കാ​റി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ മൂ​ന്നുപേ​ർ അറസ്റ്റിൽ. ക​ല്ലി​യൂ​ർ പാ​ല​പ്പൂ​ര് സി​എ​സ്ഐ പ​ള്ളി​യ്ക്ക് സ​മീ​പം ന​ട​ത്ത​ട്ടു​വി​ള വീ​ട്ടി​ൽ പാ​ല​പ്പൂ​ര് മ​നു എ​ന്നു​വി​ളി​ക്കു​ന്ന മ​നു കു​മാ​ർ (29) പാ​ല​പ്പൂ​ർ നെ​ടി​യ​വി​ള വീ​ട്ടി​ൽ ഉ​ണ്ണി (34) പു​ഞ്ച​ക്ക​രി മ​ണ്ണ​ക്ക​ല്ലു​വി​ള​യി​ൽ ആ​ഷി​ക് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വ​ളം പൊലീ​സ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇ​ന്ന​ലെ വെ​ളു​പ്പി​ന് മു​ട്ട​യ്ക്കാ​ടി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെയാണ് സംഭവം. അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ പൊലീസ് ത​ട​ഞ്ഞ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ഓ​ടി. വാ​ഹ​നം ഓ​ടി​ച്ചു വ​ന്ന ആ​ഷി​കി​നെ പി​ടി​കൂ​ടി ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത് മ​നു​വും കൂ​ട്ടാ​ളി​ക​ളു​മാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, ന​ട​ന്ന തെ​ര​ച്ചി​ലി​ലാ​ണ് മ​നു​വും ഉ​ണ്ണി​യും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്നും ഒ​രു പി​സ്റ്റ​ൾ, വ​ടി​വാ​ൾ, വെ​ട്ടു​ക​ത്തി, ക​ത്തി, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യും പൊലീ​സ് ക​ണ്ടെ​ടു​ത്തു.

Read Also : എൻഫോഴ്സ്മെന്റ് റെയ്ഡ്: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 20 കോടി

ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ, ഇ​വ​ർ​ക്ക് തോ​ക്ക് എ​വി​ടെ​ നി​ന്ന് കി​ട്ടി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷിക്കുകയാണെന്ന് സി​ഐ ജി. ​പ്രൈ​ജു പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button