KeralaLatest NewsNews

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രധാന പ്രതിയെ പോലീസ് പിടികൂടി

 

ചേർത്തല: അർത്തുങ്കലിൽ യുവാവിനെ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽ ദീപു പി ലാലി ( റോക്കി-36) നെയാണ് പോലീസ് പിടികൂടിയത്. ചേർത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ മഴു ഉപയോഗിച്ച്  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ദീപു.

അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന്, പുത്തനങ്ങാടിയിൽ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. ചേർത്തല, അർത്തുങ്കൽ, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കേസിൽപ്പെട്ടാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ രീതി. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. അർത്തുങ്കൽ പോലീസ് ഇൻസ്പെക്ടർ  പി.ജി മധു, എസ്.ഐ  ഡി. സജീവ്കുമർ, ഗ്രേഡ് എസ്.ഐ  ആർഎൽ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button