WayanadKeralaNattuvarthaLatest NewsNews

കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിൽ

എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് മലമാനിന്റെ ഇറച്ചിയുമായി വനപാലകരുടെ പിടിയിലായത്

മാനന്തവാടി: കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് മലമാനിന്റെ ഇറച്ചിയുമായി വനപാലകരുടെ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി ശേഖരിച്ചതായിരുന്നു മാംസം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് വേട്ട സംഘം പിടിയിലായത്. 30 കിലോ ഇറച്ചി, നാടന്‍ തോക്ക്, സംഘം യാത്രക്ക് ഉപയോഗിച്ച മാരുതി കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ഉഗാണ്ടയിലും ചുവടുറപ്പിച്ച് ലുലു ഗ്രൂപ്പ്, ഭക്ഷ്യ സംസ്കരണ കേന്ദ്രം തുറക്കും

റിസോര്‍ട്ട് കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയും ഇറച്ചി വില്‍പ്പന നടത്തുകയും ചെയ്യുന്ന പ്രതികകളാണിവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍, കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി.സജീവ് അറിയിച്ചു. വനപാലകരായ എ. അനീഷ്, സി. അരുണ്‍, എസ്. ശരത്ചന്ദ്, കെ.വി. ആനന്ദന്‍, വി. സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button