Latest NewsKeralaNews

പരാതിക്കാരനായ യുവാവിനെ എസ്.ഐ മര്‍ദ്ദിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു

വീയപുരം: പരാതിക്കാരനായ യുവാവിനെ വീയപുരം എസ്.ഐ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. വീയപുരം സ്വദേശി അജിത് വർഗീസിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഡി.വൈ.എസ്.പി ആശുപത്രിയിലെത്തി അജിത്തിന്റെ മൊഴിയെടുത്തു. ഇന്ന് എസ്.ഐ ഉൾപ്പെടയുള്ള പൊലീസുകാരുടെ മൊഴിയെടുക്കാനാണ് തീരുമാനം.

 

കഴിഞ്ഞ 24നാണ് തന്‍റെ പിതാവിന്‍റെ സഹോദരനെ അയല്‍വാസി മർദ്ദിച്ചെന്നാരോപിച്ച്  അജിത് വര്‍ഗീസ് വീയപുരം സ്റ്റേഷനിൽ പരാതി നല്‍കിയത്. പിറ്റേന്ന്, പരാതിയുടെ കൈപറ്റ് രസീത് ചോദിച്ചപ്പോള്‍ എസ്.ഐ സാവുല്‍ മർദ്ദിച്ചെന്നാണ് അജിത് പറയുന്നത്. സ്റ്റേഷനുള്ളിലെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതേ സമയം, മര്‍ദ്ദിച്ചെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്നാണ് വീയപുരം പോലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button