Latest NewsNewsIndia

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നു, പൈലറ്റുമാർക്കായി തിരച്ചിൽ: വീഡിയോ

ബാർമർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നുവീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം നടന്നത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര കിലോമീറ്റർ ചുറ്റളവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിച്ചേർന്നു.

വിമാനത്തിനുള്ളിൽ രണ്ട് പൈലറ്റുമാരുണ്ടായിരുന്നുവെങ്കിലും അവരെക്കുറിച്ച് ഇതുവരെ അറിവായിട്ടില്ല. അപകടസമയത്ത് ബൈതു മേഖലയിൽ മിഗ് വിമാനം പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button