WayanadKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് അറസ്റ്റിലായത്

സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ. മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് അറസ്റ്റിലായത്. കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് യുവതിയെ പിടികൂടിയത്.

ഇവരിൽ നിന്ന് 5.55 ഗ്രാം എം.ഡി.എം.എ പിടികൂടി. സുൽത്താൻ ബത്തേരി എക്സൈസ് ഉദ്യോഗസ്ഥർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവതി പിടിയിലായത്.

Read Also : ബിഎസ്എൻഎൽ: 4ജിയിലേക്ക് സിം അപ്ഗ്രേഡ് ചെയ്യാൻ മുന്നറിയിപ്പ്

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിനെ കൂടാതെ, പ്രിവന്റീവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button