Latest NewsNewsBusiness

മുന്നേറ്റത്തിന്റെ പാതയിൽ ഇന്ത്യ- തായ്‌ലന്റ് ഉഭയകക്ഷി വ്യാപാരം

തായ് നിക്ഷേപകർക്ക് ഇന്ത്യൻ മാർക്കറ്റിനോട് പ്രിയമുണ്ട്

ഇന്ത്യ- തായ്‌ലന്റ് ഉഭയകക്ഷി വ്യാപാരം കുതിച്ചുയരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കോടികളുടെ വ്യാപാരമാണ് ഉഭയകക്ഷി ഇടപാടിലൂടെ നേടാൻ സാധിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 1500 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നിട്ടുള്ളത്. വ്യാപാരം, നിക്ഷേപം, ടൂറിസം എന്നീ മേഖലകളിലാണ് പ്രധാനമായും നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുളളത്.

തായ് നിക്ഷേപകർക്ക് ഇന്ത്യൻ മാർക്കറ്റിനോട് പ്രിയമുണ്ട്. ഈ പ്രിയമാണ് വ്യാപാര മേഖലയ്ക്ക് അനുകൂല ഘടകമായി മാറിയത്. ഊർജ മേഖല, ഭക്ഷ്യസംസ്കരണം, ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നീ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ ഇന്ത്യ വൻ അവസരങ്ങളാണ് തായ്‌ലന്റിന് നൽകുന്നത്.

Also Read: വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസ്’: റിലീസിനൊരുങ്ങി

ഇന്ത്യയിലെ നാലാമത്തെ വലിയ വ്യാപാര കേന്ദ്രമായി തായ്‌ലന്റ് മാറിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് വരുമാനത്തിൽ പ്രതിഫലിക്കുന്നത്. ‘ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഇന്ത്യയും തായ്‌ലന്റും സാമ്യത പുലർത്തുന്നുണ്ട്’, തായ്‌ലന്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജൂറിൻ ലാക്സനാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button