Latest NewsNewsLife StyleHealth & Fitness

മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നമുക്ക് പ്രിയപ്പെട്ടവരുടെ മരണ ശേഷം അതില്‍ നിന്നും മാനസികമായി മുക്തയാവാന്‍ സമയം കൂടുതലെടുക്കും. പലപ്പോഴും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടി വരും. പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍, ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റെയും ഭക്തിയുടെയും ഇടമാണ്. അതുകൊണ്ട് തന്നെ, പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വയ്ക്കുന്നത് ദോഷത്തിന് കാരണമാകുന്നു. ഇത് പലതരത്തില്‍ ആരോഗ്യകരമായി പ്രശ്‌നമാക്കുകയും ചെയ്യുന്നു.

പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴായും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍, ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്. മുത്തശ്ശിമാരുടെ കോളാമ്പി പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ, കണ്ണാടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ട ഒന്നാണ്. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ വൈകാരികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു.

Read Also : പുഴയിൽ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കിൽപ്പെട്ടു : രക്ഷകരായത് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും

എന്നാല്‍, ഇതെല്ലാം വീട്ടിലേയ്ക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെ കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കും. മാത്രമല്ല മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നമുക്ക് ദോഷമാണ്. പലരും അത് തിരിച്ചറിയാതെ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ സൂക്ഷിക്കും. പലപ്പോഴും പ്രായമായി മരിക്കുന്നവരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗ ശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ, പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button