KeralaLatest NewsNews

നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി: സംഭവം കാസർകോട് ജില്ലയിൽ

ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം

കാസർകോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. കാസർകോട് ജില്ലയിലെ ക്ലായിക്കോട് കാട് മൂടിക്കിടന്ന സ്ഥലത്താണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗത്തിനു 800 മുതൽ 1200 വർഷം വരെ പഴക്കമുണ്ടാകുമെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഉയരം കുറഞ്ഞ ശിവലിംഗമായതിനാലാണ് ഇതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടാകുമെന്ന് വിലയിരുത്താൻ കാരണം.

ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. ക്ഷേത്രത്തിൽ ഈയടുത്ത് സ്വർണ പ്രശ്നം വെച്ചിരുന്നു. അതിൽ മൺമറഞ്ഞ് കിടക്കുന്ന ശിവക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചുവെന്നും സിപിഎം പ്രാദേശിക നേതാവ് രാമചന്ദ്രൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ഭരണ സമിതി, കാടുമൂടിക്കിടന്ന ഈ പ്രദേശം ഉടമസ്ഥനായ ശ്രീനിവാസന്റെ അനുമതിയോടെ വൃത്തിയാക്കുകയായിരുന്നുവെന്ന് രാമചന്ദ്രൻ വ്യക്തമാക്കി.

read also:2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ

നാട്ടുകാരുടെ നേതൃത്വത്തിൽ പറമ്പ് വൃത്തിയാക്കിയപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗത്തിന് പുറമെ ജാമിതീയ ആകൃതിയില്‍ കൊത്തിയെടുത്ത കരിങ്കല്‍ കഷണങ്ങളും ഇതോടൊപ്പം ഓടിന്‍റെ കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഐതിഹ്യമായി കരുതുന്ന നിക്കുന്നത്തപ്പന്‍റെ ക്ഷേത്രാവശിഷ്ടത്തില്‍ നിന്നാണ് ശിവലിഗം കണ്ടെത്തിയത് എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button