KeralaLatest NewsNews

മലയാളി ഫിഷിങ് വ്‌ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

വാഹനം കണ്ടെത്തിയ സ്ഥലത്തു നിന്ന് 400 അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം ലഭിച്ചത്.

കോഴിക്കോട്: പ്രമുഖ ഫിഷിങ് വ്‌ളോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേല്‍ ബേബി വാളിപ്ലാക്കല്‍- വല്‍സമ്മ ദമ്പതിമാരുടെ മകൻ രാജേഷാണ് (35) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ഫിഷിങിനായി രാജേഷ് കാനഡയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അന്നു രാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.

ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പിയും നടത്തിയ തെരച്ചിലിലാണ് ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ് ഗ്രൗഡില്‍ നിന്ന് രാജേഷിന്റെ വാഹനം കണ്ടെത്തിയത്. വാഹനം കണ്ടെത്തിയ സ്ഥലത്തു നിന്ന് 400 അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം ലഭിച്ചത്.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

കൈയില്‍ നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് പിടിക്കാനുള്ള ശ്രമത്തിനിടെ തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മെഡിസിന്‍ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പി.ആര്‍.ഒ ആയിരുന്നു രാജേഷ്. അനു പനങ്ങാടനാണ് ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button