KeralaLatest NewsNewsTechnology

മൈജി വടംവലി ഓണം ഓഫർ സെപ്തംബർ 13 മുതൽ ആരംഭിക്കും

5,000 രൂപയ്ക്ക് മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് നൽകുന്നുണ്ട്

ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങി മൈജി. 30 ദിവസം കൊണ്ട് അഞ്ചു കോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഓണം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാവുക. സെപ്തംബർ 13 ന് ആരംഭിക്കുന്ന വടംവലി ഓണം ഓഫർ സെപ്തംബർ 15 ന് അവസാനിക്കും. ഈ കാലയളവിൽ നിരവധി മെഗാ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

5,000 രൂപയ്ക്ക് മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് നൽകുന്നുണ്ട്. സ്ക്രാച്ച് കാർഡുകൾ സ്ക്രാച്ച് ചെയ്താൽ ഡിസ്കൗണ്ട് ഓഫർ അല്ലെങ്കിൽ സമ്മാനം ഉറപ്പായും നൽകുന്നുണ്ട്. സ്ക്രാച്ച് ആന്റ് വിന്നിൽ സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽഇഡി ടിവി തുടങ്ങി നിരവധി ഉപകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്‌ 

സമ്മാനങ്ങൾക്കും ഓഫറുകൾക്കും പുറമേ, ഉപഭോക്താക്കൾക്ക് ലക്കി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മൈജി സ്റ്റോറുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താലാണ് ലക്കി ഡ്രോയുടെ ഭാഗമാകുക. അതേസമയം, മൈജിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് ആലപ്പുഴ, പത്തനംതിട്ട, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതുതായി ഷോറൂം പ്രവർത്തനമാരംഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button