KeralaLatest NewsNews

ഭരണനിർവഹണ മാതൃകകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ് 16 ന്

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ 40 വർഷങ്ങളുടെ ആഘോഷത്തിന്റെയും ഭാഗമായി മികച്ച ഭരണനിർവഹണ മാതൃകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ് 16 17 തീയതികളിൽ സംഘടിപ്പിക്കും.

Read Also: സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

തിരുവനന്തപുരത്ത് ഐ.എം.ജിയിൽ ആണ് പരിപാടി നടക്കുക. ഓഗസ്റ്റ് 16 രാവിലെ 10 മണിക്ക് പത്മം ഓഡിറ്റോറിയത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഹൈദരാബാദിലെ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ പബ്ലിക് സിസ്റ്റം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറി വി പി ജോയി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിപ്സ് ഡയറക്ടർ അചലേന്ദ്ര റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും. ആന്ധ്രാപ്രദേശ്, ബീഹാർ, ന്യുഡൽഹി, ഹരിയാന ഹിമാചൽപ്രദേശ്, ലഡാക്, ത്രിപുര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇരുപതോളം ഭരണനിർവഹണ മാതൃകകൾ അവതരിപ്പിക്കും. നൂതനാശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയവ ഉൾപ്പെടെ കേരളത്തിലെ പത്തോളം മികച്ച മാതൃകകളും ദേശീയ സെമിനാറിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ നിന്നായി ഇരുന്നുറോളം പേർ സെമിനാറിൽ പങ്കെടുക്കും. ഐഎംജി യുടെ ഭാഗമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗുഡ് ഗവേണൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read Also: ചൈനയില്‍ നിന്ന് കോടീശ്വരന്മാര്‍ പലായനം ചെയ്യുന്നു: ചൈനയുടെ വളർച്ചാനിരക്ക് വളരെ പിന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button