Latest NewsFootballNewsSports

യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്

ഹെല്‍സിങ്കി: യുവേഫ സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് റയൽ കിരീടം ചൂടിയത്. ഡേവിഡ് അലാബയും കരീം ബെൻസേമയുമാണ് റയലിനായി ഗോളുകൾ നേടിയത്. റയല്‍ മാഡ്രിഡിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബെന്‍സേമ ഇതിഹാസ താരം റൗളിനെ മറികടന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 37-ാം മിനിറ്റില്‍ റയൽ ആദ്യ ഗോൾ നേടി. കസെമിറോയുടെ അസിസ്റ്റില്‍ പ്രതിരോധതാരം ഡേവിഡ് അലാബയിലൂടെ റയല്‍ മുന്നിലെത്തിയപ്പോള്‍ 65-ാം മിനിറ്റില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ കരീം ബെന്‍സേമയുടെ ഗോളിൽ റയൽ കിരീടമുറപ്പിച്ചു. സമ്പൂര്‍ണ മേധാവിത്വത്തോടെയാണ് റയലിന്‍റെ വിജയം. 58 ശതമാനം ബോള്‍ പൊസിഷനും റയലിനുണ്ടായിരുന്നു.

Read Also:- ഭാഷയും സംസ്കാരവും

അതേസമയം, റയൽ മാഡ്രിഡിനായി 324-ാം ഗോൾ നേടിയ കരീം ബെൻസെമ ഗോൾ വേട്ടയിൽ ക്ലബിന്‍റെ ഇതിഹാസ താരം റൗളിനെ മറികടന്നു. ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ബെന്‍സേമയ്‌ക്ക് മുന്നിലുള്ളത്. 450 ഗോളുകൾ നേടിയ റൊണാൾഡോയാണ് റയല്‍ മാഡ്രിഡിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം.

shortlink

Related Articles

Post Your Comments


Back to top button