KeralaLatest NewsNews

ചോമ്പാലയുടെ മണ്ണിലുമുണ്ട് നെഹ്രുവിൻറെ കാൽപ്പാടുകൾ!

ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ചോമ്പാൽ കുഞ്ഞിപ്പള്ളിമൈതാനത്ത് പൊതുപരിപാടിയിൽ പ്രസംഗിക്കാനെത്തുന്നു. ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ ഉൾനാടൻ ഗ്രാമത്തിലെ ജനങ്ങൾ അന്നേവരെ കേട്ടതിൽ വെച്ചേറ്റവും വലിയ വാർത്ത. മലബാർ മേഖലയിലെ കോൺഗ്രസ് സംഘടനക്ക് ഊർജ്ജം പകർന്നുകൊണ്ട് പ്രവർത്തക്ഷമതക്ക് മാറ്റുകൂട്ടാൻ ലക്ഷ്യമിട്ടായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചോമ്പാലിലുമെത്തിയത്.

കേരളസംസ്ഥാനം നിലവിൽ വരാത്ത കാലം. ഭാഷാസംസ്ഥാനങ്ങൾക്കായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന പഴയ കാലം. അഞ്ചോ ആറോ വയസ്സുമാത്രം പ്രായത്തിലുള്ള കുട്ടിയായ ഞാൻ അച്ഛൻറെ കൈപിടിച്ചാണ് മുക്കാളിയിൽ നിന്നും കുഞ്ഞിപ്പള്ളി മൈതാനം വരെ നടന്നുപോയത്. കൂട്ടത്തിൽ അച്ഛന്റെ സുഹൃത്ത് സേട്ടു കുഞ്ഞാപ്പു എന്നൊരാളും. നെഹ്റുവിനെ കാണാൻ പലപ്രദേശങ്ങളിൽ നിന്നും കുഞ്ഞിപ്പള്ളി മൈതാനം ലക്ഷ്യമാക്കി വെളുപ്പാൻ കാലത്തുതന്നെ അനിയന്ത്രിതമായ ജനപ്രവാഹം.

വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക: ഒരാൾ അറസ്റ്റില്‍

മുക്കാളിയിലെ റോഡുകളും പീടികകളുമെല്ലാം കൊടി തോരണങ്ങൾകൊണ്ടലങ്കരിച്ച നിലയിൽ. തലേന്ന് രാത്രി തന്നെ പ്രസംഗമണ്ഡപത്തിനരികിൽ മുൻനിരയിൽ സ്ഥലം പിടിക്കാനുള്ള മുന്നൊരുക്കവും ചിലർ നടത്തിയിരുന്നു. ചോമ്പാലയുടെ ചരിത്രസംഭവമായിരുന്ന ആ പരിപാടിയുടെ മുഖ്യ അമരക്കാരൻ ചോമ്പാല എന്ന ഉൾനാടൻ ഗ്രാമത്തിലെ നാട്ടുമ്പുറത്തുകാരനായ മുല്ലപ്പള്ളി ഗോപാലൻ എന്ന കോൺഗ്രസ്സുകാരൻ, സ്വാതന്ത്ര്യ സമരസേനാനി, രാഷ്ട്രീയക്കാരൻ. ഈ അപൂർവ്വാവസരം ശ്രീ. മുല്ലപ്പള്ളി ഗോപാലന് ഒരുക്കിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്, തലശ്ശേരി സ്വദേശി ചെങ്ങോരം കേളോത്ത് സി.കെ. ഗോവിന്ദൻ നായർ.

പാർട്ടിക്കുവേണ്ടി, പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കറകളഞ്ഞ ഈ കോൺഗ്രസ്സുകാരൻ മുല്ലപ്പള്ളി ഗോപാലൻറെ മകനാണ് പിൽക്കാലത്ത് ചോമ്പാലയിലെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ജനപ്രിയനായ ദേശീയ നേതാവ്. ശ്രീ. മുല്ലപ്പള്ളി ഗോപാലൻറെ അത്യുത്സാഹവും മികച്ച സംഘടനാ വൈഭവവും ഇച്ഛാശക്തിയുടെയും പരിണിതഫലമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ചോമ്പാൽ കുഞ്ഞിപ്പള്ളി മൈതാനത്തെത്തിയതെന്ന് പറഞ്ഞാൽ തെറ്റാവില്ലെന്നുറപ്പ്.

സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പരിക്ക്

ചോമ്പാലക്കാരൻ കണ്ണൻ ഡ്രൈവർ എന്നൊരാളായിരുന്നു കോഴിക്കോട്ടുനിന്നും ചോമ്പാലവരെ നെഹ്രുവിന്റെ യാത്രക്കായി തുറന്ന കാർ ഓടിച്ചിരുന്നത്. അക്കാലത്തെ സി.സി. ആൻഡ് കെ.പി. ബസ്സ് സർവ്വീസിലെ ഡ്രൈവറായിരുന്ന ചോമ്പാലക്കാരൻ കണ്ണൻ ഡ്രൈവർ. മികച്ച ഡ്രൈവിംഗിന് കണ്ണൻ ഡ്രൈവർക്ക് നെഹ്‌റു സർട്ടിഫിക്കറ്റും നൽകിയതായാണറിവ്.

കയ്യിൽ റസീറ്റുബുക്കുമായി പതിവുപോലെ ആരുടെ മുൻപിലും കൈനീട്ടിക്കൊണ്ടായിരുന്നില്ല ശ്രീ. മുല്ലപ്പള്ളി ഗോപാലൻ കുഞ്ഞിപ്പള്ളിയിലെ ഈ പരിപാടി സംഘടിപ്പിച്ചതെന്നാണ് നാട്ടറിവ്. അന്നേവരെ നാട്ടുകാരിലാരും തന്നെ കാണാത്ത വിധത്തിലുള്ള പ്രസംഗമണ്ഡപമാണ് കരിങ്കല്ലും ചെങ്കല്ലും സിമന്റും ഉപയോഗിച്ചുകൊണ്ട് ഇവിടെ നിർമ്മിച്ചത്. നിർമ്മാണം നടക്കുന്നിടത്ത് സുരക്ഷയുടെ ഭാഗമായി ഒന്നുരണ്ട് പോലീസുകാർ എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്നു.

‘കാട്ടുകോഴിക്കെന്ത് സംക്രാന്തി?’: രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല, വിമർശനവുമായി സന്ദീപ് വചസ്പതി

ഉയരത്തിലുള്ള കൽമണ്ഡപവും കോവണിപ്പടികളുമുള്ള പ്രസംഗവേദിയും മേൽപ്പുരയും മറ്റും ദിവസങ്ങളെടുത്തുകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുറന്ന കാറിൽ വന്നിറങ്ങിയ നെഹ്റുവിനെ കണ്ടതോടെ ജനങ്ങൾ ഹർഷാരവത്തോടെ ഇളകിമറിഞ്ഞു. വെളുത്ത പൈജാമയും നീണ്ട ഷെർവാണിയും വെളുത്ത ഗാന്ധിത്തൊപ്പിയും ധരിച്ച പ്രധാനമന്ത്രി പ്രസാദാത്മകമായ ഭാവത്തോടെ ചുറുചുറുക്കുള്ള യുവാവിനെപ്പോലെ ബാരിക്കേഡുകളുടെ ഇടയിലൂടെ സിമന്റതേച്ച് തൂവെള്ള നിറം പകർന്ന ഗോവണികൾ ചാടിക്കയറി ഉയരത്തിലുള്ള പ്രസംഗമണ്ഡപത്തിൽ കയറി നാല് പാടിലുമായി തിങ്ങിയിരിക്കുന്ന പതിനായിരങ്ങളെ അഭിവാധ്യം ചെയ്‌തുകൊണ്ട്‌ കൈ വീശി നിൽക്കുന്ന രംഗം ഞാൻ മറന്നിട്ടില്ല. നെഹ്രുവിന്റെ പ്രസംഗം തർജ്ജമചെയ്തത് നെട്ടൂർ പി. ദാമോദരനാണെന്ന് അച്ഛൻ പറഞ്ഞു തന്നതും ഞാൻ ഓർക്കുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് വാശിയില്ല: മന്ത്രി വി.ശിവന്‍ കുട്ടി

നെട്ടൂർ പി. ദാമോദരൻ എന്ന പേര് ആദ്യമായി ഞാൻ കേട്ടതും അന്നുതന്നെ. നെഹ്രുവിന്റെ പാദസ്‌പർശമേറ്റ ആ കൽമണ്ഡപം ഒരു സ്‌മാരകമായി നിലനിർത്തേണ്ടതായിരുന്നു. ആരുടെയോ വകതിരിവില്ലായമ കൊണ്ട് ആ കൽമണ്ഡപം പൊളിച്ചുമാറ്റി നാമാവേശമായനിലയിലായി എന്നത് മറ്റൊരു ദുഃഖ സത്യം.

ആഘോഷങ്ങളും ആരവങ്ങളും കഴിഞ്ഞ ശേഷം പ്രസ്തുത പരിപാടി സംഘടിപ്പിച്ച നിലയിൽ ഭീമമായ തുകക്ക് കടക്കാരനായ ശ്രീ. മുല്ലപ്പള്ളി ഗോപാലൻ എന്ന സ്വാഗതസംഘം സെക്രട്ടറിക്ക്, പഴയകാല കോൺഗ്രസുകാരന് സ്വന്തം കിടപ്പാടം കിട്ടിയ വിലയ്‌ക്ക് വിൽക്കേണ്ടിവന്നുവെന്നതും അക്കാലത്തെ നാട്ടുകാർക്കെല്ലാം അറിയാവുന്ന പരമാർത്ഥം.

ന​ഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ള ‘നഷ്ടജാതകം’ എന്ന തന്റെ പുസ്തകത്തിൽ ‘ഇന്ത്യയെ കണ്ടെത്തൽ ‘ എന്ന തലക്കെട്ടോടെ ഈ വിഷയം ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നതായും കാണുന്നു. നിരവധി സാതന്ത്ര്യസമര സേനാനികളുണ്ടായിരുന്ന ചോമ്പാലയിലെ പ്രമുഖരായ ദേശസ്നേഹികളിൽ ഒരാളായിരുന്നു സ്വാതന്ത്ര്യ സമര സേനാനികൂടിയായ ശ്രീ. മുല്ലപ്പള്ളി ഗോപാലൻ.
ആദ്യകാലങ്ങളിൽ തന്നോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച പലരും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേയ്ക്ക് ചുവട് മാറിയെങ്കിലും ഇളക്കമില്ലാത്ത മനസ്സോടെ തിളക്കമാർന്ന പ്രവർത്തനവുമായി മരണംവരെ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൽ അടിയുറച്ചുവിശ്വസിച്ചു പ്രവർത്തിച്ച തികഞ്ഞ ഗാന്ധിയനായിരുന്നു ശ്രീ. മുല്ലപ്പള്ളി ഗോപാലൻ.

മഹാത്മാഗാന്ധിജിയുടെയും കോൺഗ്രസ്സ് പാർട്ടിയുടെയും ആഹ്വാനമനുസരിച്ച് ചോമ്പാലിലും പരിസരങ്ങളിലും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടിയും അണികളിൽ അംഗസംഖ്യ വർദ്ധിപ്പിച്ചും പ്രാദേശിക നേതൃത്വം നൽകിയ മുനിരപ്രവർത്തകരിൽ ഏറെ ശ്രദ്ധേയനായിരുന്നു മുല്ലപ്പള്ളി ഗോപാലനെന്ന വേറിട്ട വ്യക്തിത്വം.

ന​ഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

വിദേശവസ്‌ത്ര ബഹിഷ്‌കരണം, കള്ളുഷാപ്പ് പിക്കറ്റിങ്, അയിത്തോച്ചാടനം, ക്വിറ്റിന്ത്യാ സമരം, ചോമ്പാല കടപ്പുറത്തെ ഉപ്പ് ചാപ്പകത്തിക്കൽ, മാഹി വിമോചന സമരം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായ മുല്ലപ്പള്ളി ഗോപാലൻ കൊടിയ മർദ്ധനങ്ങൾക്കും ജയിൽവാസത്തിനും വരെ വിധേയനാകേണ്ടി വന്നിട്ടുമുണ്ട്. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തപേരിൽ ചോമ്പാൽ പാതിരിക്കുന്നിലെ എം.എസ്.പി ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി അതിക്രൂരമായി മർദ്ധിച്ച കഥകൾ ചിത്രകാരനും ഗാന്ധിയനുമായ നാട്ടുകാരൻ കൊയിലോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പ് പറഞ്ഞതും ഞാനോർക്കുന്നു.

കേരള പ്രദേശ്‌ കോൺഗ്രസ് കമ്മറ്റി അദ്ധ്യക്ഷൻ, രാജ്യസഭാമെമ്പർ തുടങ്ങിയ സമുന്നത സ്ഥാനങ്ങൾ വഹിച്ച തലശ്ശേരി സ്വദേശി ചെങ്ങോരം കേളോത്ത് സി.കെ. ഗോവിന്ദൻ നായർ സഹോദരതുല്യമായ നിലയിൽ മുല്ലപ്പള്ളി ഗോപാലനുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നതായും മറ്റുമുള്ള പലകഥകളും കുഞ്ഞിക്കണ്ണക്കുറുപ്പിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. നെഹ്റു ചോമ്പാലയിൽ എത്താനിടയായതും മുല്ലപ്പള്ളി ഗോപാലനും സി.കെ. ഗോവിന്ദൻ നായരുമായുള്ള അടുപ്പം ഒന്നുകൊണ്ട് തന്നെ.

ഇന്ത്യയുടെ ആശങ്കകൾ വകവയ്ക്കാതെ ചൈനീസ് ‘ചാര’ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നു

എന്റെ അച്ഛന്റെ ഔഷധശാലയിൽ പതിവായി എത്താറുള്ള വ്യക്തികൂടിയായിരുന്നു കുഞ്ഞിക്കണ്ണക്കുറപ്പ്. പ്രമുഖരായ ദേശീയനേതാക്കളിൽ പലരുടെ ചിത്രങ്ങളും പലർക്ക് വേണ്ടിയും അദ്ധേഹം വരച്ചുനല്കിയിട്ടുണ്ട്. മദ്രാസിലെ ആവഡിയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ സി.കെ. ഗോവിന്ദൻ നായർ
മുഖ്യസഹകാരിയെപ്പോലെ അഥവാ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനെപ്പോലെ കൂടെ കൊണ്ടുപോയത് മുല്ലപ്പള്ളി ഗോപാലനെയാണ്.

തിരിച്ചുവരുമ്പോൾ കുട്ടിയായ മുല്ലപ്പള്ളി രാമചന്ദ്രന് കളിക്കാൻ മദ്രാസിൽ നിന്നും കാറ്റുനിറക്കാവുന്ന ഫുട്ബോൾ വാങ്ങാനും അദ്ദേഹം മറന്നില്ല. മുക്കാളിയിലെ പൗരപ്രധാനിയായ ചന്തൻ വൈദ്യരുമായും സുദൃഢമായ ബന്ധവും പരസ്പ്പര വിശ്വാസവും ഇവർ നിലനിർത്തിയതായാണറിവ്.

കുഞ്ഞിപ്പള്ളിക്കരികിലുള്ള ചിറയിൽ പീടികയിലെ ഓവുപാലത്തിന് ബോംബ് വെച്ചതിനും ചോമ്പാൽ കടപ്പുറത്തെ ഉപ്പ് ചാപ്പക്ക് തീവെച്ചതിനും മറ്റും പ്രതിയാക്കപ്പെട്ട മുല്ലപ്പള്ളി ഗോപാലൻ മയ്യഴി വിമോചനസമരത്തിലും പങ്കാളിയായതിന്റെ പേരിൽ മയ്യഴിയിലെ ഫ്രഞ്ച് സർക്കാർ 29 വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി അണിയറയിൽ പ്രവർത്തനം തുടങ്ങി.

പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി മുഹമ്മദ് റിയാസ് 

കോളറ പടർന്നു പിടിച്ച കാലങ്ങളിൽ മൃതദേഹങ്ങൾ മറവുചെയ്യാൻപോലും ആളുകൾ മടിച്ചുനിന്നിടങ്ങളിൽ കുഴിതോണ്ടി ശവം മറവു ചെയ്യാനും മുല്ലപ്പള്ളി ഗോപാലൻ എന്ന ഗാന്ധിയൻ മുന്നിലെത്തിയിരുന്നതായുമുള്ള നിരവധി കഥകൾ കൊയിലോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പിൽനിന്നും കേട്ട അറിവെനിക്കുണ്ട്.

സ്വാതന്ത്ര്യസമരമുഖത്തും സ്വാതന്ത്ര്യാനന്തരവും രാഷ്ട്രീയ സാമൂഹ്യസേവനരംഗത്ത് പകരക്കാരനില്ലാത്ത നിലയിൽ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനായ ഇദ്ദേഹം പലതവണ അഴിയൂർ കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുമുണ്ട്. മാതൃഭൂമി പത്രത്തിന് ഇവിടങ്ങളിൽ നിന്ന് ആദ്യകാലങ്ങളിൽ വാർത്ത നൽകാറുള്ളതും ഇദ്ദേഹം തന്നെ.

നി​സ്‌​ക​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ യുവാവ് മരിച്ചു

കിടപ്പാടം നഷ്ട്ടപ്പെട്ട ശേഷം മുക്കാളി ദേശീയപാതക്കരികിൽ വളരെ ചെറിയ ഭൂമിയിൽ ഓലപ്പുരയിൽ മുല്ലപ്പള്ളി ഗോപാലനും ഭാര്യ പാർവ്വതിയും രണ്ട് പെൺമക്കളും ഏകമകനായ മുല്ലപ്പള്ളിയും ഏറെക്കാലം കഴിഞ്ഞുകൂടിയതങ്ങിനെ. നേരത്തെ മുക്കാളിയിൽ റയിൽവേസ്റ്റേഷനടുത്തും ഇന്ന് കാണുന്ന അയ്യപ്പ ക്ഷേത്രത്തിനടുത്തും മറ്റും ഇദ്ദേഹം ചായക്കട നടത്തിയിരുന്നു. ചിലകാലങ്ങളിൽ മുക്കാളിയിൽ പലചരക്ക് കടയും നടത്തിയിട്ടുണ്ട്.

വിശാലവീക്ഷണവും മഹാമനസ്കതയും കൈമോശം വരാതെ സൂക്ഷിച്ച മുല്ലപ്പള്ളി ഗോപാലനെന്ന ദേശസ്നേഹിയുടെ മകനാണ് ചോമ്പാലക്കാരുടെ പ്രിയങ്കരനായ മുല്ലപ്പള്ളി രാമചന്ദ്രൻ.

ദിവാകരൻ ചോമ്പാല

shortlink

Post Your Comments


Back to top button