Latest NewsNewsIndia

വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക: ഒരാൾ അറസ്റ്റില്‍

വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്

 ലക്നൗ : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. എന്നാൽ വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഖുശിനഗറിലെ ഒരു വീട്ടിൽ. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

read also: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് വാശിയില്ല: മന്ത്രി വി.ശിവന്‍ കുട്ടി

ഉത്തര്‍പ്രദേശിൽ തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്. കേസില്‍ സല്‍മാന്‍ (21) എന്ന യുവാവ് അറസ്റ്റിൽ. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്‍റെ ബന്ധു ഷഹനാസിനെതിയും പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button