Latest NewsNewsInternational

നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു: തേപ്പുകാരനെ പത്രപരസ്യത്തിലൂടെ തേച്ചൊട്ടിച്ച്‌ ജെന്നി

സ്റ്റീവ് ആരാണെന്ന് ഞങ്ങള്‍ക്കറിയില്ലെങ്കിലും അയാളൊരു മോശക്കാരനാണെന്നായിരുന്നു പത്ര അധികൃതർ

തന്നെ വഞ്ചിച്ച കാമുകന് എട്ടിന്റെ പണികൊടുത്ത കാമുകിയാണ് ഇപ്പോൾ ചർച്ചാ വിഷയം. ‘പ്രിയപ്പെട്ട സ്റ്റീവ്, ​നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു. നീ എന്തൊരു വൃത്തികെട്ട വഞ്ചകനാണെന്ന് ഇപ്പോള്‍ എല്ലാവരും അറിയട്ടെ : എന്ന് ജെന്നി’ എന്ന കുറിപ്പ് പത്രത്തിൽ ഒരു മുഴുവൻ പേജ് പരസ്യമായി നല്കിയിരിക്കുകയാണ് യുവതി. നിന്റെ ക്രഡിറ്റ് കാര്‍ഡുപയോഗിച്ചാണ് ഞാനീ പരസ്യത്തിന്റെ ബില്ല് കൊടുക്കുന്നത് എന്നു കൂടി പരസ്യത്തിലുണ്ടായിരുന്നു. ഓസ്ട്രേലിയന്‍ പ്രസിദ്ധീകരണമായ ‘മക്കെ ആന്‍ഡ് വിറ്റ്സണ്ടെ ലൈഫിൽ’ ആഗസ്റ്റ് 12 ന് ഇറക്കിയ പതിപ്പിന്റെ നാലാം പേജിലാണ് ഇത്തരം ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്.

read also: ‘ജാതിമത വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണം’: സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

മുഴുപേജ് പരസ്യം കണ്ടവര്‍ക്കൊക്കെയും സംശയങ്ങൾ ചോദിച്ചു പത്രമോഫീസിൽ വിളി തുടങ്ങി. തന്നെ വഞ്ചിച്ച കാമുകനോട് മധുരപ്രതികാരം ചെയ്ത് ജെന്നിയെ അഭിനന്ദിക്കാനും സ്റ്റീവ് ആരാണെന്നു അറിയാനായി പലരും വിളിച്ചു. ഇതിനെ തുടർന്ന് വിശദീകരണവുമായി പത്ര അധികൃതർ രംഗത്തെത്തി.

സ്റ്റീവ് ആരാണെന്ന് ഞങ്ങള്‍ക്കറിയില്ലെങ്കിലും അയാളൊരു മോശക്കാരനാണെന്നായിരുന്നു പത്ര കമ്പനി ഫേസ്ബുക്കിലെഴുതിയ വിശദീകരണം. ജെന്നിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അവര്‍ ഫേസ്ബുക്കിലെഴുതി.

ജെന്നിക്ക് പിന്തുണ നല്‍കിയും സ്റ്റീവിനെ ചീത്ത വിളിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കമന്‍റുകളും പോസ്റ്റുകളും നിറയുകയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button