KeralaLatest NewsNews

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: 3 പ്രതികൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ്, തോമസ്, സുധീർ എന്നിവരാണ് പിടിയിലായത്. സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാമൻ ജോസഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്യാമിനെ കുത്തിയത് ഹർഷാദെന്ന് എറണാകുളം ഡി.സി.പി എസ് ശശീധരൻ വ്യക്തമാക്കി. ട്രാൻസ്ജെൻഡേഴ്സിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button