KeralaLatest NewsNewsBusiness

ലിനൻ ക്ലബ്ബ്: മൊത്തം വിൽപ്പനയിൽ 13 ശതമാനവും കേരളത്തിൽ

കേരളത്തിലെ മൊത്തം വിൽപ്പനയിൽ ഏതാണ്ട് 25 ശതമാനവും ഓണക്കാലത്താണ് നടക്കുന്നത്

കേരളത്തിൽ ചുവടുറപ്പിച്ച് ലിനൻ ക്ലബ്ബ്. ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള ലിനൻ ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ വിപണിയായി കേരളം മാറിയിരിക്കുകയാണ് . റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ 24 എക്സ്ക്ലൂസീവ് ഔട്ട് ലെറ്റുകളാണ് ലിനൻ ക്ലബ്ബിന് ഉള്ളത്. 2009 ൽ കൊച്ചിയിലാണ് ആദ്യ ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചത്. അടുത്ത രണ്ടു വർഷത്തിനകം ഔട്ട് ലെറ്റുകളുടെ എണ്ണം 50 ആയി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഓണക്കാലം ലക്ഷ്യമിട്ടാണ് കമ്പനി പ്രവർത്തനം ഏറ്റവും കൂടുതൽ വിപുലമാക്കുന്നത്. കേരളത്തിലെ മൊത്തം വിൽപ്പനയിൽ ഏതാണ്ട് 25 ശതമാനവും ഓണക്കാലത്താണ് നടക്കുന്നത്. അതിനാൽ, ഓണം ലക്ഷ്യമിട്ട് നിരവധി വസ്ത്രങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ, സ്ത്രീകൾക്കുള്ള ലിനൻ വസ്ത്രങ്ങളും വിപണിയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്.

Also Read: രണ്ടു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളും, അജ്മൽ ബിസ്മിയിൽ ഗ്രേറ്റ് ഫ്രീഡം ഓഫറിന് തുടക്കം

ലിനൻ ക്ലബ്ബിന്റെ ബിസിനസ് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓണപ്പാട്ടോടുകൂടി പരസ്യ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രശ്മി സതീശനും ലിബിൻ സക്കറിയയും ചേർന്ന് ആലപിച്ച പാട്ടിൽ മാലാ പാർവതി, ജോർജ് കോര എന്നിവരാണ് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button