IdukkiKeralaNattuvarthaLatest NewsNews

റ​ബ​ർ ടാ​പ്പു ചെ​യ്യുന്നതിനെ ചൊല്ലി തർക്കം : ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു

വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ പ​ടി​ഞ്ഞാ​റ​യി​ൽ സാ​ബു, മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി ര​മ​ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്

വ​ണ്ണ​പ്പു​റം: ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാക്ക്ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്, ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ പ​ടി​ഞ്ഞാ​റ​യി​ൽ സാ​ബു, മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി ര​മ​ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

രണ്ടുപേരെയും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ഒ​ടി​യ​പാ​റ മ​രു​തോ​ലി​ൽ ബെ​ന്നി​യാ​ണ് വെ​ട്ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ കാ​ളി​യാ​ർ പൊലീ​സ് കേ​സെ​ടു​ത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : ഷാജഹാൻ വധം: സംഘപരിവാറിനെ പഴിചാരാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ തകർത്തവർക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ

ബെ​ന്നി​യും ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞാ​ണ് ഇ​പ്പോ​ൾ താ​മ​സം. ഭാ​ര്യ​ക്ക് കോ​ട​തി വി​ധി​ വ​ഴി ഒ​രേ​ക്ക​ർ സ്ഥ​ലം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ലെ റ​ബ​ർ ടാ​പ്പു ചെ​യ്യാ​ൻ ഭാ​ര്യാസ​ഹോ​ദ​ര​ൻ​മാ​ർ എ​ത്തി​യ​താ​ണ് ത​ർ​ക്ക​ത്തി​ലേക്ക് നയിച്ചത്. കാ​ളി​യാ​ർ സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button