Latest NewsNewsHealth & Fitness

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കരുത്, ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളില്‍ ഉപയോഗിക്കരുത്, പച്ചനിറത്തിലുള്ളതും പാചകത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

നാരുകളാലും ധാതുക്കളാലും വിറ്റാമിനുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. കാര്‍ബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങിന്റെ ഇലകള്‍, പൂക്കള്‍, കണ്ണുകള്‍, മുളകള്‍ എന്നിവയില്‍ ഗ്ലൈക്കോ ആല്‍ക്കലോയിഡുകള്‍ പ്രത്യേകിച്ച് കേന്ദ്രീകരിച്ചിരിക്കുന്നു. മുളപ്പിക്കുന്നതിനു പുറമേ, ശാരീരിക ക്ഷതം, പച്ചപ്പ്, കയ്‌പേറിയ രുചി എന്നിവ ഉരുളക്കിഴങ്ങിന്റെ ഗ്ലൈക്കോ ആല്‍ക്കലോയിഡ് ഉള്ളടക്കം ഗണ്യമായി ഉയര്‍ന്നു എന്നതിന്റെ മൂന്ന് അടയാളങ്ങളാണ്

തണുപ്പുകാലത്തും മഴക്കാലത്തും ഉരുളക്കിഴങ്ങില്‍ പെട്ടെന്ന് മുള വരുന്നതായി കാണപ്പെടാറുണ്ട്. പാചകത്തിനായി ഉപയോഗിക്കുമ്പോള്‍ ആ മുളപൊട്ടിയ ഭാഗം മാറ്റി ബാക്കി ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് തീര്‍ത്തും അപകടകരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കാരണം മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നതുകൊണ്ട് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളില്‍ ഉപയോഗിക്കരുത്. പച്ചനിറത്തിലുള്ളതും പാചകത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

പച്ച നിറമുള്ള ഈ ഭാഗത്ത് ഗ്ലൈക്കോ ആല്‍ക്കലൈഡ് എന്നൊരു വസ്തുവുണ്ട്. ഇത് സസ്യങ്ങള്‍ക്കും പ്രാണികള്‍ക്കുമെല്ലാം ഗുണകരമാണെങ്കിലും മനുഷ്യ ശരീരത്തിന് ദോഷം സൃഷ്ടിയ്ക്കുന്നവയാണ്. ഇതിലെ ഈ പ്രത്യേക ഘടകം ഉരുളക്കിഴങ്ങിന് കയ്പു നല്‍കുന്നതുമാണ്. ഇത്തരം ഉരുളക്കിഴങ്ങ് ന്യൂറോണുകള്‍ക്ക്, അതായത് നാഡികള്‍ക്ക് നല്ലതല്ല. ഇത് പലരിലും നാഡീ സംബന്ധമായ പ്രശ്നങ്ങ്ള്‍ക്കു കാരണമാറുണ്ട്. അപൂര്‍വമായി നാഡീ പ്രശ്നങ്ങളുണ്ടാക്കി മരണം വരെയും സമ്മാനിയ്ക്കുന്ന ഒന്നാണിത്.

ഇത്തരം ഉരുളക്കിഴങ്ങ് കഴിച്ചാല്‍ പനി, ശരീര വേദന തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിലെ വിഷാംശം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. ഇതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button