KeralaLatest NewsNews

ജലീലിന്റെ പ്രസ്താവന വിഭജനത്തിന്റെ ശക്തികൾ ഇപ്പോഴുമുണ്ടെന്നതിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

മാനന്തവാടി: വിഭജനത്തിന്റെ ശക്തികൾ ഇപ്പോഴുമുണ്ടെന്നതിന്റെ ഉദാഹരണമാണ് കെടി ജലീലിന്റെ ഇന്ത്യാവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാകിസ്ഥാന്റെ അഞ്ചാംപത്തിയാണ് ജലീലെന്നും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വയനാട് നടന്ന തിരംഗ യാത്ര ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

Read Also: നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു: തേപ്പുകാരനെ പത്രപരസ്യത്തിലൂടെ തേച്ചൊട്ടിച്ച്‌ ജെന്നി

രാജ്യദ്രോഹിയാണ് ജലീൽ. നമ്മുടെ രാജ്യത്തിന്റെ നിലപാടിനെയാണ് അയാൾ ചോദ്യം ചെയ്തത്. രാജ്യത്തിന് കാവൽ നിൽക്കുന്ന ലക്ഷക്കണക്കിന് വരുന്ന ധീരൻമാരായ ജവാൻമാരെ ജലീൽ അപമാനിച്ചു. ഈ രാജ്യത്ത് ജീവിക്കാൻ ഇത്തരക്കാർക്ക് അർഹതയില്ല. ജലീലിന് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത്. മതതീവ്രവാദികൾ ബിജെപി ഒഴികെ എല്ലാ പാർട്ടികളിലും നുഴഞ്ഞു കയറിയിട്ടുണ്ട്. ഇത്തരക്കാരെ മാറ്റിനിർത്താൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം. അഭിപ്രയാവ്യത്യാസങ്ങൾക്ക് അപ്പുറം മതഭീകരവാദികൾക്കെതിരെ ഒന്നിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ വെട്ടിമുറിക്കപ്പെട്ട ദിനമാണ് ഓഗസ്റ്റ് 14. രാജ്യം വിഭജിക്കപ്പെട്ടാലും അധികാരം മതിയെന്നതായിരുന്നു നെഹ്‌റുവിന്റെ നിലപാട്. വിഭജന കരാറിന് അനുകൂലമായി പ്രമേയം പാസാക്കിയ പാർട്ടിയാണ് സിപിഎം. ക്വിറ്റ് ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകാർ ഒറ്റിക്കൊടുത്തു. ഇന്ന് രാജ്യത്തിന് സ്വാതന്ത്യം നേടിക്കൊടുത്തെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ആസാദി കാ അമൃത് മഹോത്സവത്തോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്. ജലീലിന്റെ നിലപാടിനൊപ്പമാണ് എൽഡിഎഫും യുഡിഎഫും നിൽക്കുന്നത്. ധീരദേശാഭിമാനി പഴശ്ശി രാജാവിന് ഒരു നല്ല സ്മാരകം പോലും വയനാട്ടിൽ ഇല്ല. കേരള ഗാന്ധി കെ.കേളപ്പനും ഇതേ അവഗണനയാണ്. ഈ നാടിന് വേണ്ടി പോരാടിയവർക്ക് അർഹമായ ആദരവ് നൽകാനാണ് നരേന്ദ്രമോദി ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നത്. മണ്ണിന്റെ മകളെ രാജ്യത്തിന്റെ പ്രഥമ വനിതയാക്കിയത് മോദി സർക്കാരാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: മോശം കാലാവസ്ഥ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button