Latest NewsNewsInternationalKuwaitGulf

പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈത്ത് താത്ക്കാലികമായി നിർത്തലാക്കിയതായി റിപ്പോർട്ട്. കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു: ആവേശമായി ഇന്ത്യ-ലോക ക്ലാസിക് പോരാട്ടം

കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് വകുപ്പുകൾക്ക് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നത് നിർത്തലാക്കണമെന്നാണ് ഗവർണേറ്റുകൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

അതേസമയം, ഡോക്ടർമാർ, ഓൺലൈൻ വിസകൾ അപേക്ഷിക്കുന്ന യൂറോപ്യൻ വംശജർ തുടങ്ങിയവർക്ക് തീരുമാനം ബാധകമല്ല.

Read Also: ‘വീട്ടിലും ട്യൂഷൻ സെന്ററിലും കെട്ടിയിട്ട് പീഡിപ്പിച്ചു’: അച്ഛന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്

shortlink

Related Articles

Post Your Comments


Back to top button