CricketLatest NewsNewsSports

ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ: യുഎഇ ടീമിനെ തലശ്ശേരി സ്വദേശി നയിക്കും

മസ്‌കറ്റ്: ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള യുഎഇ ടീമിനെ തലശ്ശേരി സ്വദേശി റിസ്വാൻ റൗഫ് നയിക്കും. റിസ്വാനൊപ്പം മലയാളി താരങ്ങളായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും ടീമിൽ ഇടംപിടിച്ചു. യുഎഇക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏക മലയാളി താരമാണ് റിസ്വാൻ. കഴിഞ്ഞ വർഷം അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് നേടിയാണ് റിസ്വാൻ ചരിത്രം കുറിച്ചത്.

യുഎഇ ടീമിന്‍റെ നായകനാവുന്ന ആദ്യ മലയാളിയും റിസ്വാനാണ്. ശനിയാഴ്ച ഒമാനിലാണ് ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾ തുടങ്ങുക. 17 അംഗം ടീമിനെയാണ് യുഎഇ തിരഞ്ഞെടുത്തത്. അഹമ്മദ് റാസയാണ് വൈസ് ക്യാപ്റ്റൻ.

യുഎഇ ടി20 ടീം: സി പി റിസ്വാൻ (ക്യാപ്റ്റൻ), ചിരാഗ് സൂരി, മുഹമ്മദ് വസീം, വൃത്യ അരവിന്ദ്, അഹമ്മദ് റാസ, ബേസിൽ ഹമീദ്, രോഹൻ മുസ്തഫ, കാഷിഫ് ദൗദ്, കാർത്തിക് മെയ്യപ്പൻ, സഹൂർ ഖാൻ, സവർ ഫരീദ്, അലിഷാൻ ഷറഫു, സാബിർ അലി, ആര്യൻ ലക്ര, സുൽത്താൻ അഹമ്മദ്, ജുനൈദ് സിദ്ദിഖ് , ഫഹദ് നവാസ്.

Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍!

ഓഗസ്റ്റ് 27 മുതൽ ഏഷ്യാ കപ്പ് ടൂർണമെന്റിന് തുടക്കമാവും. ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സരക്രമം. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button