PalakkadKeralaNattuvarthaLatest NewsNews

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ അ​ജ്ഞാ​ത വ​സ്തു പൊ​ട്ടി​ത്തെറിച്ച് യു​വ​തി​ക്കു പ​രി​ക്ക്

മീ​റ്റ്ന എ​റ​ക്കോ​ട്ടി​രി ത​ങ്ക​നി​വാ​സി​ൽ ബി​ന്ദു (40) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ഒ​റ്റ​പ്പാ​ലം: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ അ​ജ്ഞാ​ത വ​സ്തു പൊ​ട്ടിത്തെ​റി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളിയായ യുവതിക്ക് പ​രി​ക്കേറ്റു. മീ​റ്റ്ന എ​റ​ക്കോ​ട്ടി​രി ത​ങ്ക​നി​വാ​സി​ൽ ബി​ന്ദു (40) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് പ​ത്തൊമ്പതാം മൈ​ൽ ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി​യി​ൽ ആണ് സം​ഭ​വം. കാ​ടും പൊ​ന്ത​യും പു​ല്ലും വെ​ട്ടു​ന്ന​തി​നി​ട​യി​ൽ അ​ജ്ഞാ​ത സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെറി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ന്ദു പ​റ​ഞ്ഞു.

Read Also : മാജിക് മഷ്‌റൂം: വിഷാദരോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ: പഠനം

ഇ​ട​തു കൈ​ക്ക് സാര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സംഭവസ്ഥലത്ത് ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button