Latest NewsNewsInternationalKuwaitGulf

വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്ക് വിസ മാറുന്നതിന് അവസരം: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്കും, സ്ഥാപനം അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും തങ്ങളുടെ റെസിഡൻസി വിസ മാറുന്നതിന് അവസരമൊരുക്കി കുവൈത്ത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തന്നെ ഇത്തരക്കാർക്ക് തങ്ങളുടെ റെസിഡൻസി വിസകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള അവസരമാണ് ഒരുങ്ങുന്നത്.

Read Also: ഉന്മേഷവും ലൈംഗിക ഉത്തേജനവും ലഭിക്കാൻ എം.ഡി.എം.എ: പഠിക്കാൻ മിടുക്കി ആയിരുന്ന അക്ഷയ യൂനസിന്റെ വലയിൽ വീണതോ?

കമ്പനികൾ അടച്ച് പൂട്ടപ്പെട്ടവരും, ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വഞ്ചിതരായവരുമായ നിരവധി പ്രവാസികൾക്ക് ഈ തീരുമാനം ഉപയോഗപ്രദമാകും. നിർത്തലാക്കിയ കമ്പനികൾ, ഇല്ലാത്ത വ്യാജ കമ്പനികൾ എന്നിവയുടെ പേരിലുള്ള വിസകളിൽ കുവൈത്തിലെത്തിയിട്ടുള്ള പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ റെസിഡൻസി മാറുന്നതിനും, ഇവരെ വഞ്ചിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുന്നതിനും പുതിയ അവസരമുണ്ടാകും.

Read Also: ആസിഫ് ലഹരിക്കടിമ: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button