Latest NewsNewsIndia

ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാജ്യം: ഇന്ത്യയെ പ്രശംസിച്ച് റഷ്യ

മോസ്‌കോ: ഇന്ത്യയെ പ്രശംസിച്ച് റഷ്യ. ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാജ്യമാണെന്ന് ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി. റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. ഊർജ്ജ ആവശ്യങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നും റഷ്യയെയാണ് ആശ്രയിക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാൻ ആര്‍.എസ്.എസ് പദ്ധതി, ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ആര്യ രാജേന്ദ്രന്‍

അമേരിക്കയ്ക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ. ഇന്ത്യക്ക് എല്ലാ മേഖലകളിലും വ്യക്തമായ നിലപാടുകളുണ്ട്. ഊർജ മേഖലയിലെ നിലപാട് ഇന്ത്യ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞതാണ്. ലോകത്താകമാനം ഇന്ധന വിലവർദ്ധനവിന് കാരണമായിരിക്കുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും വികലമായ നയങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.

അമേരിക്കയെ പ്രീണിപ്പിക്കാൻ പരിശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം ഏതാണ്ട് അടിയറവ് വെച്ചത് പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ആസാദി കശ്മീർ വിവാദം: കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന ഹർജി നാളെ ഡൽഹി ഹൈക്കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button