Latest NewsNewsIndia

‘അവിവാഹിതരായ പങ്കാളികളെയും കുടുംബമായി കണക്കാക്കണം’: സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: അവിവാഹിതരും ഗാർഹിക പങ്കാളികളും ക്വിയർ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി. ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ പങ്കാളികളെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾക്കിടയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന പ്രസ്താവന. വിവാഹിതരായവർ മാത്രമല്ല, അവിവാഹിതരായ പങ്കാളികളും ക്വിയർ ബന്ധങ്ങളും ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രീധാന നിരീക്ഷണം.

വിവാഹിതരായവർ തമ്മിൽ രൂപപ്പെടുന്ന കുടുംബം പോലെ തന്നെ, ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ പങ്കാളികൾ രൂപപ്പെടുത്തുന്ന കുടുംബവും യാഥാർഥ്യമാണെന്നും നിയമപ്രകാരം സംരക്ഷണം അർഹിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലും സമൂഹത്തിലും ‘കുടുംബം’ എന്ന സങ്കൽപ്പത്തിന്റെ പ്രധാന ധാരണ ‘ഒരു അമ്മയും അച്ഛനും (കാലാകാലങ്ങളിൽ സ്ഥിരമായി നിലനിൽക്കുന്നു) അവരുടെ കുട്ടികളുമൊത്തുള്ള ഒരൊറ്റ, മാറ്റമില്ലാത്ത യൂണിറ്റ് ഉൾക്കൊള്ളുന്നു എന്നതാണ്.

ഒരാളുടെ കുടുംബ ഘടനയിൽ മാറ്റത്തിന് കാരണമായേക്കാവുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടെന്നും, കൂടാതെ പല കുടുംബങ്ങളും ഇങ്ങനെയല്ല ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക, അവിവാഹിത പങ്കാളിത്തങ്ങളിൽ നിന്നും ക്വിയർ ബന്ധങ്ങളിൽ നിന്നും കുടുംബബന്ധങ്ങൾ രൂപമെടുത്തേക്കാമെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക ക്ഷേമത്തിന് കീഴിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്കും ഇവർ അർഹമാണെന്ന് ബെഞ്ച് പറഞ്ഞു.

കുടുംബം പലവിധമാണ് ഉള്ളതെന്ന് കോടതി പറഞ്ഞു. അച്ഛനും അമ്മയും മക്കളും അടങ്ങുന്നത് മാത്രമല്ല കുടുംബം എന്ന് നിരീക്ഷിച്ച ബെഞ്ച്, പങ്കാളി മരിക്കുകയോ, വേർപിരിയുകയോ, വിവാഹമോചിതരാവുകയോ ചെയ്താലും ഒറ്റ രക്ഷാകർതൃത്തിലേക്ക് മാറുന്നതും കുടുംബം തന്നെയാണെന്ന് വ്യക്തമാക്കി. എൽ.ജി.ബി.ടി ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ചും സ്വവർഗ്ഗാനുരാഗികളുടെയും ക്വിയർ പങ്കാളികളുടെയും വിവാഹത്തെ സംബന്ധിച്ച് സമീപകാലത്ത് നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. 2018-ൽ സ്വവർഗരതി കുറ്റകരമല്ലാതാക്കിയതിന് ശേഷം, ഇവർക്ക് കുഞ്ഞനിനെ ദത്തെടുക്കാനുള്ള അവകാശവും വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനിടെയാണ് പുതിയ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button