Latest NewsKeralaNews

ഹോം ഫുഡ് പ്ലാറ്റ്‌ഫോമായ ഷീറോ പ്രവര്‍ത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു

കൊച്ചി: ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ പ്രവര്‍ത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നി സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണ് ഷീറോ. സെപ്റ്റംബറില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഷീറോ ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: ‘ഓപ്പറേഷന്‍ പി ഹണ്ട്’: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ 15 പേര്‍ അറസ്റ്റില്‍

‘സ്ത്രീകളെ സംരംഭകരാക്കി മാറ്റി വനിതാ ശാക്തീകരണത്തിന് കരുത്തുപകരുകയാണ് ലക്ഷ്യം. രാജ്യത്ത് 10 ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് കമ്പനിയുടെ ആത്യന്തികമായ പദ്ധതി. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമാണ് ഷീറോയെന്നും അദ്ദേഹം പറഞ്ഞു. സ്വിഗി, സൊമാറ്റോ പോലെ കേവലം ഒരു ഡെലിവറി ആപ്പ് മാത്രമല്ല ഇത്. ലൈസന്‍സിങ്, പരിശീലനം, ബ്രാന്‍ഡിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, മെന്ററിങ്, ഡെലിവറി, പേയ്മെന്റ് ഗേറ്റ് വേ എന്നിവയെല്ലാം അടങ്ങുന്ന ഒരു സമഗ്ര ഹോം ഫുഡ് പ്ലാറ്റ്ഫോമാണിത്. സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് കൊണ്ടുതന്നെ സംരംഭകരാകാനും വരുമാനം ഉണ്ടാക്കാനും ഇത് അവസരം ഒരുക്കുന്നു’, ജോര്‍ജ് ആന്റണി വ്യക്തമാക്കി.

2020ല്‍ ചെന്നൈ കേന്ദ്രമായി തുടങ്ങിയ പ്ലാറ്റ്ഫോം രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായാണ് കേരളത്തിലെ പ്രവര്‍ത്തനം. തുടക്കത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ലഭ്യമാക്കുക. കോഴിക്കോടിന് പുറമേ കൊച്ചി, തിരുവനന്തപുരം എന്നി നഗരങ്ങളിലും തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വരുന്ന രണ്ടുവര്‍ഷം കൊണ്ട് രാജ്യമൊട്ടാകെ 500 അടുക്കളകള്‍ എന്ന തലത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button