KeralaLatest NewsNews

മിഷൻ 941, മികവ് പദ്ധതികൾക്ക് സെപ്തംബർ ഒന്നിന് തുടക്കം കുറിക്കും

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ ഒന്നിന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി.

Read Also: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച: ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നു, സർക്കാർ പിന്തിരിയണമെന്ന് ചങ്ങനാശേരി അതിരൂപത

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മാർഗനിർദ്ദേശങ്ങൾക്കുള്ളിൽ നിന്ന് വ്യത്യസ്ഥമായ പദ്ധതികൾ നടപ്പാക്കുക എന്ന ഉദ്ദേശത്തിലാണ് മിഷൻ 941, മികവ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് വാർത്താ സമ്മേളത്തിൽ പറഞ്ഞു.

കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് മിഷൻ 941 നടപ്പാക്കുന്നത്. നിർത്തട വികസന മാതകയിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, അതുവഴി കാർഷികോത്പാദനം വർദ്ധിപ്പിക്കുക, കാർഷിക മേഖലയ്ക്കുള്ള വിപണന സൗകര്യം ഒരുക്കുക, ഗ്രാമീണ മേഖലയിലെ കായിക ഉണർവിനായി കളിസ്ഥലങ്ങൾ നിർമ്മിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ. ഒരു പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രം എന്ന ലക്ഷ്യത്തിൽ ഗ്രാമീണ ചന്തകൾ (നാട്ടു ചന്ത), ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ 941 കളിസ്ഥലങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾക്കായി വർക്ക് ഷെഡ്, ആയുഷ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിന് അഭിരുചിയും ശേഷിയും ഉള്ളവരെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതിനാണ് മികവ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിൽ നിന്നും 100 പേരെ വീതം തെരഞ്ഞെടുത്താകും പരിശീലനം നൽകുക. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പേർക്കു പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. കിലയുടെ നേതൃത്വത്തിൽ സംസ്ഥാന തൊഴിലുറപ്പ് മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Read Also: സോണിയാ ഗാന്ധിയുടെ അമ്മയുടെ വിയോഗം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button