Latest NewsUAENewsInternationalGulf

അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം: ടിക്കറ്റ് നിരക്കുകളെ കുറിച്ച് അറിയാം

ദുബായ്: എക്‌സ്‌പോ സിറ്റി ദുബായിൽ നിലനിർത്തിയിട്ടുള്ള മൊബിലിറ്റി പവലിയനായ അലിഫ്, സസ്‌റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് പ്രവേശനം അനുവദിച്ചു. എക്‌സ്‌പോ സിറ്റി ദുബായ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ആകർഷണങ്ങൾ അടുത്തറിയുന്നതിന് സന്ദർശകർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് സന്ദർശനം അനുവദിച്ചത്. 2022 ഒക്ടോബർ 1-നാണ് എക്‌സ്‌പോ സിറ്റി ദുബായ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.

Read Also: ഒക്ടോബർ മുതൽ ആരംഭിക്കുന്ന സീസണിൽ പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

അലിഫ്, ടെറ പവലിയനുകൾക്ക് പുറമെ എക്‌സ്‌പോ സിറ്റിയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഗാർഡൻ ഇൻ ദി സ്‌കൈ നിരീക്ഷണ ടവറിലേക്കും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. https://tickets.expocitydubai.com എന്ന വിലാസത്തിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എക്‌സ്‌പോ സിറ്റിയിലെ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാൻ അവസരമുണ്ട്.

ഓരോ പവലിയനിലും പ്രവേശിക്കുന്നതിന് 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. ഗാർഡൻ ഇൻ ദി സ്‌കൈ നിരീക്ഷണ ടവറിൽ 30 ദിർഹമാണ് നിരക്ക്. 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Read Also: സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഹരിയാനയില്‍ നിന്ന് നിര്‍ണായക തെളിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button