PalakkadLatest NewsKeralaNattuvarthaNews

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം : നിർത്താനുള്ള ശ്രമത്തിനിടെ ഡ്രൈവർ മരിച്ചു

പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്

പത്തിരിപ്പാല: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്.

പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയ ലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. കാർ നിർത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ച് തകർന്നു.

Read Also : വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും തേനും!

ബാബുരാജ് കോട്ടായിലെ ഭാര്യവീട്ടിൽ പോയി മടങ്ങി വരവെയാണ് അപകടം നടന്നത്. വണ്ടിയിൽ മകളും പേരക്കുട്ടിയും ഉണ്ടായിരുന്നു. ഇതിനിടെ ആണ് അപകടം സംഭവിച്ചത്.

അപകടത്തെ തുടർന്ന്, നാട്ടുകാർ ഉടൻ തന്നെ ബാബുരാജിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, ഒറ്റപ്പാലത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുണിക്ക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കോർഡിനേറ്ററാണ് ബാബുരാജ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അച്ഛൻ: വാസുദേവൻ. അമ്മ: ലക്ഷ്മിക്കുട്ടി (മുൻ പ്രാധാനാധ്യാപിക ഡിവിജെബിഎസ് വടക്കും മംഗലം) ഭാര്യ: പ്രീതാകുമാരി (അധ്യാപിക കെഎംഎസ്ബി സ്കൂൾ ലെക്കിടി ). മക്കൾ: ഡോ. ശ്രുതിരാജ്, ശ്രാവൺ രാജ്.സഹോദരങ്ങൾ: മധുരാജ്, രഘുരാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button