CricketLatest NewsNewsSports

വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്, അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ: ഷമി

മുംബൈ: ഇന്ത്യന്‍ പേസര്‍ അർഷ്‌ദീപ് സിംഗിനെ പിന്തുണച്ച് ഇന്ത്യൻ സഹതാരം മുഹമ്മദ് ഷമി. വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണെന്നും കരുത്തോടെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും ഷമി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഷമി അര്‍ഷ്ദീപിന് പിന്തുണ അറിയിച്ചത്.

‘വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്. അവര്‍ക്ക് മറ്റു ജോലിയൊന്നുമില്ല. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവരാരും പറയില്ല, നന്നായി കളിച്ചുവെന്ന്. അര്‍ഷ്ദീപ് അനുഭവിച്ച പ്രയാസം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഞാനും അനുഭവിച്ചു. എന്നാല്‍, രാജ്യം മുഴുവന്‍ എനിക്കൊപ്പം നിന്നു. എനിക്ക് അര്‍ഷ്ദീപിന് ഒന്നും മാത്രമെ പറയാനുള്ളു. കഴിവുള്ള താരമാണ് നിങ്ങള്‍, ഇതിലൊന്നും തളരരുത്’ ഷമി പറഞ്ഞു.

കടുത്ത സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് കഴിഞ്ഞ ദിവസം നേരിട്ടത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരനായി പലരും കാണുന്നത് അര്‍ഷ്ദീപിനെയാണ്. പാകിസ്ഥാന്‍ താരം ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞിരുന്നു.

Read Also:- Samsung Galaxy Z Flip 3 5G: ഫ്ലിപ്കാർട്ടിൽ നിന്നും ഇന്നുതന്നെ സ്വന്തമാക്കാം

വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴാണ് രവി ബിഷ്‌ണോയിയുടെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ച് കളയുന്നത്. പിന്നീട് പാകിസ്ഥാനെ വിജയിപ്പിക്കുന്നതില്‍ ആസിഫ് നിര്‍ണായക പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആസിഫ്- ഖുഷ്ദില്‍ ഷാ സഖ്യം 19 റണ്‍സാണ് അടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button